ന്യൂഡല്‍ഹി: കശ്മീരിൽ വീണ്ടും സൈന്യവും ഭീകര വാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. പുല്‍വാമ ജില്ലയിലെ ചെവ ഉല്ലാര്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച വെടിവെപ്പ് വെള്ളിയാഴ്ച രാവിലെ വരെ നീണ്ടുനിന്നു.
മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും രണ്ട് സായുധ സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നു പൊലീസ് വൃത്തങ്ങള്‍ അറിയച്ചു. ജൂണില്‍ ദക്ഷിണ മേഖലയില്‍ നടന്ന 12ാം മത് ഏറ്റുമുട്ടലാണിത്. ഇതുവരെ 33 തീവ്രവാദികളാണ് ഇവിടെ കൊല്ലപ്പെട്ടത്.
തീവ്രവാദി സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ യുവാക്കളെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംയുക്ത സേന വ്യാഴാഴ്ച തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ പൊലീസ്, രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് അംഗങ്ങളാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്.
സുരക്ഷാ സേന തിരച്ചില്‍ തുടങ്ങിയതിന് പിന്നാലെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. പിന്നാലെയാണ് സൈന്യം തിരിച്ചടിച്ച് മൂന്ന് പേരെ വധിച്ചത്. ജൂണ്‍ മാസത്തില്‍ തെക്കന്‍ കശ്മീരില്‍ നടക്കുന്ന 12ാമത്തെ ഏറ്റുമുട്ടലാണിത്. 33 തീവ്രവാദികളെ സേന ഈ മാസം വധിച്ചു.
Post Your Comments