News

യൂറോപ്യന്‍ രാജ്യങ്ങളുടെ അതേ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസിനെ നേരിട്ടത് മികച്ച രീതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം നേരിട്ടതില്‍ ഉത്തര്‍പ്രദേശിനെ യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂറോപ്യന്‍ രാജ്യങ്ങളുടെ അതേ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസിനെ നേരിട്ടത് മികച്ച രീതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഒരു കാലത്ത് ലോകത്തെ അടക്കി ഭരിച്ചിരുന്നത്. ഈ രാജ്യങ്ങളിലെ ജനസംഖ്യ ഒന്നടങ്കം നോക്കിയാല്‍ അത് 24 കോടി വരും. പക്ഷെ ഇന്ത്യയില്‍ യുപിയില്‍ മാത്രമുണ്ട് 24 കോടി ജനങ്ങള്‍. ഈ നാലു യൂറോപ്യന്‍ രാജ്യങ്ങളിലും കൂടെ 1,30,000 പേരാണ് മരിച്ചത്. യുപിയില്‍ 600 പേരും. ഇതില്‍ നിന്നുതന്നെ കോവിഡിനെ യുപി ഫലപ്രദമായി നേരിട്ടുവെന്ന് മനസിലാക്കാമെന്നും മോദി പറഞ്ഞു.

Read Also : മഹാരാഷ്ട്രയില്‍ ഒരൊറ്റ ദിവസം അയ്യായിരത്തിലേറെ കോവിഡ് രോഗികള്‍ ; രോഗബാധിതര്‍ ഒന്നരലക്ഷം കടന്നു

പക്ഷെ മരണം മരണം തന്നെയാണ്. ഇന്ത്യയിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ ആയിക്കോട്ടെ ജീവന്‍ നഷ്ടപ്പെടുകയെന്നത് സങ്കടകരമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയായ ആത്മനിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗാര്‍ യോജന വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതി പറയുകയോ പേടിക്കുകയോ ചെയ്യാതെ സംഭവത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുകയായിരുന്നു യോഗി ആദിത്യനാഥ് ചെയ്തത്. 24 കോടി ജനങ്ങളും സുരക്ഷിതരാകുവാന്‍, വൈറസ് പടരാതിരിക്കാന്‍ യുദ്ധാടിസ്ഥാനത്തില്‍ നടപടികളെക്കുകയായിരുന്നു അദ്ദേഹം.

എപ്പോഴും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തുന്നതുവരെ ഇതാണ് മരുന്നെന്നും മോദി പറഞ്ഞു. സ്വയം വൃത്തി ഉറപ്പുവരുത്തണം. കൈകള്‍ സോപ്പിട്ട് കഴുകണം. ആറടി അകലം പാലിക്കണമെന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button