മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് പുതുതായി 5,024 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരൊറ്റ ദിവസം അയ്യായിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
175 പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്. ഇതില്‍ 91 മരണങ്ങള്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ ഉണ്ടായതാണ്. മറ്റ് 84 മരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായതാണെങ്കിലും ഇന്നത്തെ തിയതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 65829 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഔദ്യോഗിക കണക്ക് അനുസരിച്ച് 1,52,765 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 7106 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായത്. സംസ്ഥാനത്ത് നിലവില്‍ 65,829 ആക്ടീവ് കേസുകളാണുള്ളതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
Post Your Comments