Latest NewsNewsInternational

കിട്ടിയത് രണ്ട് അപൂർവ രത്‌നക്കല്ലുകൾ : ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി ഖനിത്തൊഴിലാളി

അപൂര്‍വമായ രണ്ട് ടാൻസാനൈറ്റ് രത്നങ്ങൾ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒറ്റരാത്രി കൊണ്ട് വലിയ സമ്പത്ത് നേടിയിരിക്കുകയാണ് ടാൻസാനിയയിലെ ഒരു ചെറുകിട ഖനിത്തൊഴിലാളി.

ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ രണ്ട് ടാൻസാനൈറ്റ് രത്‌നക്കല്ലുകൾ 7.74 ബില്യൺ ടാൻസാനിയൻ ഷില്ലിംഗാണ് (ഏകദേശം 25 കോടിയിലേറെ ഇന്ത്യന്‍ രൂപ) സനിനിയു ലൈസർ എന്നയാള്‍ക്ക് നേടിക്കൊടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ടാൻസാനൈറ്റ് ഖനികളിലൊന്നില്‍ നിന്നാണ് ഇരുണ്ട വയലറ്റ്-നീല രത്‌നക്കല്ലുകൾ ഖനിത്തൊഴിലാളി കണ്ടെത്തിയത്. രത്‌നക്കല്ലുകളിലൊന്ന് 9.2 കിലോഗ്രാം ഭാരം, രണ്ടാമത്തേതിന്റെ ഭാരം 5.8 കിലോഗ്രാം. ജൂൺ 24 ന് വടക്കൻ മന്യാരയിൽ നടന്ന ഒരു വ്യാപാര പരിപാടിയിൽ വച്ച് അദ്ദേഹം അത് വില്പന നടത്തി.

ടാൻസാനിയൻ പ്രസിഡന്റ് ജോൺ മാഗുഫുലി ലെയ്‌സറെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഈ കണ്ടെത്തൽ ചെറുകിട ഖനിത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുമെന്നും ടാൻസാനിയയെ സമ്പന്ന രാജ്യമായി മാറുമെന്നും മാഗുഫുലി കൂട്ടിച്ചേർത്തു.

ബാങ്ക് ഓഫ് ടാൻസാനിയ രത്‌നക്കല്ലുകൾ വാങ്ങിയതിനുശേഷം ഒരു വലിയ ചെക്ക് സമ്മാനിക്കുന്ന ദൃശ്യങ്ങള്‍ ടാന്‍സാനിയന്‍ ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. ഈ ചടങ്ങില്‍ വച്ച് തത്സമയമാണ് പ്രസിഡന്റ് ജോൺ മാഗുഫുലി ലെയ്‌സറെ വിളിച്ച് അഭിനന്ദിച്ചത്.

തന്റെ ജീവിതശൈലിയിൽ മാറ്റം വരുത്താൻ തനിക്ക് പദ്ധതിയില്ലെന്നും പകരം തന്റെ സമൂഹത്തിന്റെ വികാസത്തിനും തന്റെ നാല് ഭാര്യമാരെയും 30 കുട്ടികളെയും 2,000 പശുക്കളെയും പരിപാലിക്കുന്നതിനും പണം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരകൗശല ഖനിത്തൊഴിലാളികൾക്ക് അവരുടെ രത്നങ്ങളും സ്വർണവും സർക്കാരിന് വിൽക്കാൻ അനുവദിക്കുന്നതിനായി ടാൻസാനിയ കഴിഞ്ഞ വർഷം രാജ്യത്തുടനീളം വ്യാപാര കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു.

ചില ഖനന കമ്പനികൾ രത്‌നക്കല്ലുകൾക്കായി ഖനനത്തിനുള്ള സർക്കാർ ലൈസൻസുകൾ സ്വന്തമാക്കുന്നുണ്ടെങ്കിലും, അനധികൃത ഖനനവും വ്യാപാര പ്രവർത്തനങ്ങളും രാജ്യത്ത് വളരെയധികം നടക്കുന്നുണ്ട്.

ലോകത്തെ ഏക ടാൻസാനൈറ്റ് ഉറവിടമാണെന്ന് വിശ്വസിക്കപ്പെടുന്ന മന്യാരയിലെ മെറലാനി ഖനന സ്ഥലത്തിന് ചുറ്റും 24 കിലോമീറ്റർ (14 മൈൽ) ചുറ്റുമതില്‍ നിർമ്മിക്കാൻ 2017 ൽ പ്രസിഡന്റ് മഗുഫുലി സൈന്യത്തിന് ഉത്തരവിട്ടിരുന്നു.

കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിന്റെ ഒരു ചെറിയ വടക്കൻ പ്രദേശത്ത് മാത്രം കാണപ്പെടുന്ന ഒരു രത്നമാണ് ടാൻസാനൈറ്റ്.

shortlink

Related Articles

Post Your Comments


Back to top button