ഡൊഡോമ: മുന്നൂറിലേറെ യാത്രക്കാരുമായി പോയ ഫെറി മുങ്ങി മരിച്ചവരുടെ എണ്ണം 44 ആയി. ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ ആണ് അപകടം.
200 ഓളം പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു. മിവാന്സാ പ്രവിശ്യയിലെ ബഗോറോറ- ഉക്കാര ദ്വീപുകള്‍ തമ്മില്‍ സര്‍വീസ് നടത്തുന്ന ഫെറിയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ ഫെറി സര്‍വീസ് ഓപ്പറേറ്റര്‍ ടെമേസയുടെ റിപ്പോര്‍ട്ട് പ്രകാരം കപ്പല്‍ത്തുറയില്‍ നിന്നും ഏതാനും മീറ്ററുകള്‍ മാറിയാണ് ഫെറി മുങ്ങിയത്.
ടിക്കറ്റ് വിതരണം ചെയ്ത ആളും അപകടത്തില്‍പ്പെട്ടതിനാല്‍ യാത്രക്കാരുടെ വിവരങ്ങള്‍ അടങ്ങിയ മെഷീനും നഷ്ടപ്പെട്ടതിനാല്‍ യാത്രക്കാരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ സാധ്യമല്ല. കഴിഞ്ഞ മാസങ്ങളില്‍ ഫെറികളുടെ എന്ജിന് പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നതായി ടെമേസ വക്താവ് തെരേസിയ മ്വാമി പറഞ്ഞു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം ഫെറി മുങ്ങാനുണ്ടായ കാരണം വ്യക്തമല്ല.
Post Your Comments