കെനിയ: കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ കടത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണ സംഖ്യ 130 കടന്നു. 34 പേരെ രക്ഷപ്പെടുത്തി. തെരച്ചില്‍ പുരോഗമിക്കവേ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബോട്ടിന്റെ ശേഷിയേക്കാള്‍ ഏറെ യാത്രക്കാര്‍ കയറിയതാണ് ദുരന്തത്തിന് കാരണമായത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബുഗോരോരയില്‍ നിന്ന് പുറപ്പെട്ട ബോട്ട് വ്യാഴാഴ്ച ഉച്ചയോടെയാണ് ഉകാറ ദ്വീപിന് 50 മീറ്റര്‍ അകലെ വിക്ടോറിയ തടാകത്തില്‍ മുങ്ങിയത്. ബോട്ട് തീരത്ത് അടുക്കാറായപ്പോള്‍ യാത്രക്കാര്‍ ഇറങ്ങാന്‍ തയ്യാറായി ഒരുമിച്ച് ഒരുവശത്തേക്ക് മാറിയതാണ് അപകടകാരണമെന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ മുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. ദ്വീപില്‍ ചന്തയുള്ള ദിവസമായതിനാല്‍ ബോട്ടില്‍ പതിവില്‍ കൂടുതല്‍ യാത്രക്കാരും സാധനങ്ങളും ഉണ്ടായിരുന്നു. ബോട്ടില്‍ എത്ര പേരുണ്ടായിരുന്നെന്ന് കൃത്യമായ വിവരങ്ങളില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് മ്വാന്‍സ ഗവര്‍ണര്‍ അറിയിച്ചു.
Post Your Comments