സാൻസിബാർ: കടലാമയിറച്ചി കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. ടാൻസാനിയയിലെ സാൻസിബാറിലെ പേംമ്പ ദ്വീപിലാണ് സംഭവം. ഇറച്ചി കഴിച്ച 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read:അമേരിക്കയിലെ ‘ജനാധിപത്യ ഉച്ചകോടി‘: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും? തീയതി പുറത്ത്
വെളളിയാഴ്ചയാണ് ഇവർ കടലാമയുടെ ഇറച്ചി കഴിച്ചത്. വൈകാതെ ഓരോരുത്തർക്കായി അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ രണ്ട് കുട്ടികളും ഉണ്ട്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ നിലയും ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇറച്ചിയിൽ വിഷം കലർന്നതായി സംശയിക്കുന്നുണ്ട്. ഇതാകാം ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു.
വീട്ടുകാർ കഴിച്ച ഇറച്ചിയുടെ സാമ്പിളുകൾ പരിശോധിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Post Your Comments