ദോദോമാ: തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ ആഫ്രിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ ടാന്‍സാനിയന്‍ കോടീശ്വരന് മുഹമ്മദ് ദേവ്ജിയെ (43) വിട്ടയച്ചു. മിടിഎല് ഗ്രൂപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദേവ്ജിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. 10 ദിവസം ടാന്‍സാനിയയിലെ ദാര്‍ എസ് സലാമില്‍ തടവില്‍ പാര്‍പ്പിച്ചതിനു ശേഷമാണ് വിട്ടയച്ചത്. എന്നാൽ മോചനം ദ്രവ്യം നല്കിയ ശേഷമാണോ വിട്ടയച്ചതെന്നതടക്കമുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
സുരക്ഷിതനായി താന്‍ വീട്ടില്‍ തിരിച്ചെത്തിയെന്നും. ടാന്‍സാനിയന്‍ പോലീസിനും തനിക്കുവേണ്ടി പ്രാര്‍ഥിച്ച ലോകത്തുള്ള എല്ലാവര്ക്കും നന്ദിയറിക്കുന്നെന്നും ദേവ്ജി അറിയിച്ചു.
ദാര്‍ എസ് സലാമിലെ ഒരു ഹോട്ടലിലെ ജിമ്മിലേക്ക് പോകുന്നതിനിടെയാണ് ദേവ്ജിയെ തട്ടിക്കൊണ്ടുപോയത്. ഫോബ്സ് മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ടാന്‍സാനിയന്‍ സ്വദേശിയായ ഇദ്ദേഹത്തിന് 150 കോടി ഡോളറാണ് ആസ്തിയെന്നു ഫോബ്സിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments