പാലക്കാട് : സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പാലക്കാട് ആണ്. ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 24 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 214 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 16 പേര്‍ വിദേശത്ത് നിന്നും എത്തിയവരും 8 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് അഞ്ച് പേര്‍ക്ക് രോഗ മുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
രോഗബാധ സ്ഥിരീകരിച്ചവര്‍
* കുവൈത്തില്‍ നിന്നും എത്തിയ കല്ലടിക്കോട് കരിമ്പ സ്വദേശികളായ രണ്ടുപേര്‍ (59 പുരുഷന്‍, 57 സ്ത്രീ),
* കുവൈത്തില്‍ നിന്നും എത്തിയ ഷൊര്‍ണൂര്‍ പരുത്തിപ്ര സ്വദേശി (28 പുരുഷന്‍),
* കുവൈത്തില്‍ നിന്നും ജൂണ്‍ 12ന് വന്ന ലക്കിടി സ്വദേശികളായ രണ്ടുപേര്‍ (32,39 പുരുഷന്‍)
* കുവൈത്തില്‍ നിന്നും എത്തിയ കേരളശ്ശേരി സ്വദേശി (40 പുരുഷന്‍)
* ഒമാനില്‍ നിന്നും എത്തിയ തിരുനെല്ലായി സ്വദേശി (56 സ്ത്രീ)
* ഒമാനില്‍ നിന്നും എത്തിയ പറളി എടത്തറ സ്വദേശി (59 പുരുഷന്‍)
* യുഎഇ യില്‍ നിന്നും എത്തിയ കുഴല്‍മന്ദം ചിതലി സ്വദേശി (30 പുരുഷന്‍),
* യുഎഇ യില്‍ നിന്നും എത്തിയചളവറ സ്വദേശി (42 പുരുഷന്‍)
* അബുദാബിയില്‍ നിന്നും വന്ന നെല്ലായ സ്വദേശി (20 പുരുഷന്‍)
* ഷാര്‍ജയില്‍ നിന്ന് വന്ന നെല്ലായ സ്വദേശി (39 പുരുഷന്‍)
* ദുബായില്‍ നിന്നു വന്ന പറളി എടത്തറ സ്വദേശി (36 പുരുഷന്‍)
* സൗദിയില്‍ നിന്നും എത്തിയ പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (30 പുരുഷന്‍)
* സൗദിയില്‍ നിന്നും ജൂണ്‍ 12ന് വന്ന കരിമ്പ സ്വദേശി (43 പുരുഷന്‍)
* സൗദിയില്‍ നിന്നും എത്തിയ അമ്പലപ്പാറ സ്വദേശി (47 പുരുഷന്‍)
* തമിഴ്‌നാടില്‍ നിന്നും എത്തിയ ചെന്നൈയില്‍ നിന്നും വന്ന ശ്രീകൃഷ്ണപുരം കോട്ടപ്പുറം സ്വദേശി(38 പുരുഷന്‍)
* ഡല്‍ഹിയില്‍ നിന്നും എത്തിയ കോങ്ങാട് സ്വദേശി (30 പുരുഷന്‍)
* ബാംഗ്ലൂരില്‍ നിന്ന് വന്ന കുഴല്‍മന്ദം സ്വദേശി (55 പുരുഷന്‍)
* മഹാരാഷ്ട്രയില്‍ നിന്നും ജൂണ്‍ പത്തിന് വന്ന മണ്ണാര്‍ക്കാട് പെരിമ്പടാരി സ്വദേശികളായ അമ്മയും(36) മൂന്ന് മക്കളും ( 12, എട്ട് വയസുള്ള പെണ്‍കുട്ടികള്‍, നാലു വയസുള്ള ആണ്‍കുട്ടി)
* ബീഹാറില്‍ നിന്നും ജൂണ്‍ 13ന് വന്ന എരുത്തേമ്പതി സ്വദേശി (36 പുരുഷന്‍)
നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.
Post Your Comments