ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2865 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 67,468 ആയി. 33 പേര്‍ ഇന്ന് മരിച്ചതോടെ ആകെ മരണം 866 ആയി. ജില്ലവിട്ടുള്ള യാത്രകള്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത അഞ്ച് ദിവസത്തേക്ക് ജൂണ്‍ 30 വരെ സോണുകള്‍ക്കുള്ളിലുള്ള വാഹനഗതാഗതം അനുവദിക്കില്ല. സര്‍ക്കാര്‍ ബസ്സുകള്‍ തന്നെ ജില്ലയ്ക്കു പുറത്തേക്ക് സഞ്ചരിക്കുന്നതില്‍ വിലക്കുണ്ട്. സ്വകാര്യവാഹനങ്ങളും ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Read also: അറുപത് പേരുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ഒഴിപ്പിച്ചു: ആറ് പേരെ ആശുപത്രിയിലാക്കി: കാരണക്കാരൻ ഒരു പഴം
അതേസമയം അത്യാവശ്യ കാര്യങ്ങള്‍ക്ക് വാഹനപാസ് വാങ്ങിയതിനു ശേഷം ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് സ്വകാര്യവാഹനങ്ങളെ പോകാനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 28836 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. ബുധനാഴ്ച പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 31 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ തമിഴ്‌നാട്ടില്‍ എത്തിയ 21 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റോഡുമാര്‍ഗവും ട്രെയിന്‍ മാര്‍ഗവും എത്തിയ 38 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
Post Your Comments