ന്യൂയോര്‍ക്ക് : ചൈനയുമായുള്ള കടല്‍ യുദ്ധം അമേരിക്കയ്ക്ക് വന്‍ ദുരന്തമായി ഭവിയ്ക്കുമെന്ന് റിപ്പോര്‍ട്ട് . ചൈനയുമായി ഒരു നീണ്ട യുദ്ധമുണ്ടായാല്‍ യുഎസ് നാവികസേനയ്ക്ക് മുങ്ങിപ്പോയതോ കേടായതോ ആയ കപ്പലുകള്‍ ശരിയാക്കാനോ മാറ്റിസ്ഥാപിക്കാനോ വേണ്ടത്ര വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. കപ്പലുകളുടെ നിര്‍മാണത്തിലും സാങ്കേതിക സംവിധാനങ്ങളുടെ കാര്യത്തിലും ചൈന അമേരിക്കയേക്കാള്‍ മുന്നിലാണെന്നുമാണ് വിദഗ്ധരുടെ റിപ്പോര്‍ട്ട്. അമേരിക്കയിലെ നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ച് വ്യവസായ ഗ്രൂപ്പുകളും സൈനികവൃത്തങ്ങളും നടത്തിയ മാസങ്ങള്‍ നീണ്ട പഠനത്തില്‍ കണ്ടെത്തിയതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Read Also : നിയന്ത്രണ രേഖയില്‍ നിന്ന് ചൈനയെ 5 കിലോ മീറ്റര്‍ പിന്നിലേക്ക് ഓടിച്ച് ഇന്ത്യന്‍ സൈന്യം
അമേരിക്കയും ചൈനയും ഗൗരവമുള്ള, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന യുദ്ധത്തിലേര്‍പ്പെട്ടാല്‍ ആക്രമണങ്ങളില്‍ അമേരിക്കന്‍ കപ്പലുകള്‍ മുങ്ങുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യാം. ഇതിനെ തരണം ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് സാധ്യമല്ല.
മുക്കിക്കളഞ്ഞ, അല്ലെങ്കില്‍ കേടുപറ്റിയ കപ്പലുകള്‍ക്ക് പകരം പുതിയത് ഉണ്ടാക്കിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അമേരിക്കയില്‍ ഈ വ്യവസായം ശ്രദ്ധ കിട്ടാത്തതിനാല്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍, എതിരാളികള്‍ ഇത് വളര്‍ത്തിയെടുക്കുന്നുമുണ്ട്. സംഘട്ടനത്തില്‍ നഷ്ടപ്പെടുന്ന കപ്പലുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തില്‍ അമേരിക്ക വിജയിക്കണമെന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് കാലതാമസം നേരിടാതെ പുതിയ കപ്പലുകള്‍ ഉണ്ടാക്കിയെടുക്കാമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല.
ചൈനയുടെ കൈവശമുള്ള 50ഡിഎഫ്-21ഡി മിസൈല്‍ അമേരിക്കന്‍ പടക്കപ്പലിനെ തകര്‍ക്കാനുള്ള ശേഷിയുള്ളതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് മിസൈലുകള്‍ ചൈന ഉണ്ടാക്കിക്കൂട്ടിയിട്ടുണ്ട്. ഇതു കൂടാതെയാണ് ചൈനയുടെ 70തോളം അന്തര്‍വാഹിനികള്‍. ഇവയ്ക്കെല്ലാം കൂടെ ആഴ്ചയില്‍ നാല് ടോര്‍പിഡോ മിസൈലുകളെങ്കിലും അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ തൊടുക്കാനാകും. ഇതു കൂടാതെ മറ്റ് അപകട സാധ്യതകളും നിലനില്‍ക്കുന്നു. യുദ്ധം നീണ്ടുപോയാല്‍, കപ്പല്‍ വ്യവസായത്തിനു വേണ്ട സാമഗ്രികള്‍ എത്തിച്ചുകിട്ടുമോ എന്ന ചോദ്യവും ഉയരുന്നു.
Post Your Comments