ന്യൂഡല്‍ഹി: ഗാല്‍വന്‍ താഴ്‌വരയില്‍ കടന്നു കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ 5 കിലോ മീറ്റര്‍ പിന്നിലേക്ക് ഓടിച്ച് ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയില്‍ നിന്ന് ചൈനീസ് സൈന്യത്തെ കിലോ മീറ്ററുകളോളം പിന്നിലേക്ക് നീക്കിയതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
നേരത്തെ നിലയുറപ്പിച്ചിരുന്നതില്‍ നിന്നും ചൈനീസ് സൈന്യം ഏറെ പിന്നിലേക്ക് പോയതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഗാല്‍വനു പിന്നാലെ ഗോഗ്രയില്‍ നിന്നും ചൈനീസ് പട്ടാളത്തെ ഇന്ത്യ തുരത്തിയോടിച്ചു.
അടുത്തിടെയായി ലഡാക്കിലും അക്‌സായ് ചിന്നിലും ഇരു രാജ്യത്തിന്റേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് പട്ടാളത്തിന്റെ പിന്‍മാറ്റമെന്നതും ശ്രദ്ധേയമാണ്. ഗാല്‍വന്‍ താഴ്‌വരക്കു വളരെ അടുത്തുകിടക്കുന്ന പ്രദേശത്ത് നിലവില്‍ ചൈനയുടെ സാന്നിദ്ധ്യമില്ലെന്നാണ് വ്യക്തമാക്കുന്നത്. നിയന്ത്രണ രേഖക്ക് സമീപത്തു നിന്നും ചൈന ഏറെ ദൂരം പിന്നോട്ട് പോയെന്നാണ് സാറ്റലൈറ്റ് ദൃശ്യങ്ങളിലൂടെ കാണാൻ കഴിയുന്നത്.
Post Your Comments