ബീജിംഗ് : ട്രംപ് അധികാരത്തിലെത്തിയതോടെ ഏറെ വഷളായ യു.എസ് – ചൈന ബന്ധം ജോ ബൈഡൻ അധികാരത്തിലെത്തുന്നതോടെ പുരോഗതിയുണ്ടാകുമെന്ന് കരുതിയ ചൈനയ്ക്ക് കനത്ത തിരിച്ചടി. മാത്രമല്ല . യു.എസിന്റെ ഭാഗത്ത് നിന്നും ശക്തമായ വെല്ലുവിളി നേരിടാൻ ചൈന തയാറാകണമെന്നും ചൈനീസ് ഭരണകൂടത്തിന്റെ ഉപദേഷ്‌ടാക്കളിൽ ഒരാളായ സെംഗ് യോംഗ്‌നിയൻ മുന്നറിയിപ്പ് നൽകി.
യു.എസുമായി മികച്ച ബന്ധം കെട്ടുറപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ ചൈന പാഴാക്കരുതെന്നും സെംഗ് പറഞ്ഞു. ട്രംപ് അധികാരത്തിലെത്തിയതോടെയാണ് യു.എസ് – ചൈന ബന്ധം വഷളായത്. ‘ യു.എസിൽ ചൈനയോട് നിലനിൽക്കുന്ന പൊതു നീരസം വൈറ്റ് ഹൗസിലെത്തുമ്പോൾ ബൈഡൻ മുതലെടുക്കും.
Read Also : ബി.ജെ.പി സ്ഥാനാർത്ഥി അസാം സ്വദേശിനി മുൺമിക്ക് സുരേഷ് ഗോപി വീട് നിർമ്മിച്ച് നൽകുന്നു
ബൈഡൻ തീർച്ചയായും വളരെ ദുർബലനായ പ്രസിഡന്റ് ആണ്.ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹം നയതന്ത്ര രംഗത്ത് എന്തെങ്കിലും ചെയ്യും. പ്രത്യേകിച്ച് ചൈനയ്ക്കെതിരെ. ട്രംപിന് ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും പ്രോത്സാഹിപ്പിക്കാൻ താത്പര്യമില്ലായിരിക്കാം. എന്നാൽ ബൈഡന് കഴിയും. ട്രംപിന് യുദ്ധത്തിൽ താത്പര്യമില്ല. എന്നാൽ ഒരു ഡെമോക്രാറ്റിക് പ്രസിഡന്റ് ആയ ബൈഡന് വേണെങ്കിൽ യുദ്ധം ആരംഭിക്കാനും കഴിയും.’ സെംഗ് ചൂണ്ടിക്കാട്ടി.
Post Your Comments