ദില്ലി; ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഏത് ഭീഷണിയും നേരിടുന്നതിന് ഇന്ത്യയ്ക്കൊപ്പം തന്നെ യുഎസ് നിലകൊള്ളുമെന്ന് പോംപിയോ പറഞ്ഞു. ഗാല്‍വാനില്‍ വീരമൃത്യവരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതായും പോംപിയോ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ സഹകരണം സംബന്ധിച്ച ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൈക്ക് പാപെയോ, യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് ടി എസ്പര്‍ എന്നിവര്‍ തിങ്കളാഴ്ചയാണ് ഔദ്യോഗിക സന്ദര്‍ശത്തിന് ഇന്ത്യയില്‍ എത്തിയത്. സൈനിക മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. യു.എസ് സൈനിക ഉപഗ്രഹങ്ങളില്‍ നിന്നുള്ള സൂക്ഷ്മ ഡാറ്റയും തത്സമയ ടോപ്പോഗ്രഫിക്കല്‍ ചിത്രങ്ങളും ഇന്ത്യയുമായി കൂടി പങ്കുവയ്ക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. സൈനിക ലോജിസ്റ്റിക്‌സ് കൈമാറുന്നതിനും സുരക്ഷിതമായ ആശയവിനിമയത്തിനും ഇതിനകം കരാര്‍ ഒപ്പിട്ടുണ്ട്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരും മൈക്ക് പോപെയോ, മാര്‍ക് എസ്‌പെര്‍ എന്നിവരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് കരാറുകള്‍ ഒപ്പിട്ടത്.
Post Your Comments