COVID 19Latest NewsIndiaNews

തമിഴ്നാട്ടില്‍ കൊവിഡ് ബാധിതർ വർധിക്കുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2865 പേർക്ക്

ചെന്നൈ : തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് 2865 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 67468 ആയി. 33 പേര്‍ ഇന്ന് മരിച്ചതോടെ ആകെ മരണം 866 ആയി.

28,836 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിൽ ഉള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ് (കുവൈത്ത് 15, ഖത്തര്‍ 6, സിംഗപ്പുര്‍ 4, സൗദി അറേബ്യ 3, യുഎഇ 1, മലേഷ്യ 1, നൈജീരിയ 1). മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ തമിഴ്‌നാട്ടില്‍ എത്തിയ 21 പേര്‍ക്ക് (ഡല്‍ഹി 13, രാജസ്ഥാന്‍ 3, പശ്ചിമ ബംഗാള്‍ 1, മഹാരാഷ്ട്ര 1, കര്‍ണാടക 1, തെലങ്കാന 1, ഉത്തര്‍പ്രദേശ് 1) രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റോഡുമാര്‍ഗവും ട്രെയിന്‍ മാര്‍ഗവും എത്തിയ 38 പേര്‍ക്കും (കര്‍ണാടക 13, മഹാരാഷ്ട്ര 7, കേരള 6, ഗുജറാത്ത് 3, രാജസ്ഥാന്‍ 2, പശ്ചിമ ബംഗാള്‍ 1, ഡല്‍ഹി 1, പഞ്ചാബ് 1, യു.പി 1, ഹരിയാണ 1, മധ്യപ്രദേശ് 1, ഒഡീഷ 1, മണിപ്പുര്‍ 1) രോഗബാധയുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ തിരിച്ചെത്തിയ 86 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലവിട്ടുള്ള യാത്രകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ ജൂണ്‍ 25 മുതല്‍ 30 വരെ അന്തര്‍ ജില്ലാ സര്‍വീസുകള്‍ നടത്തില്ല. സ്വകാര്യ വാഹനങ്ങളില്‍ ജില്ലവിട്ട് യാത്രചെയ്യുന്നതിന് ഇ പാസ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി അറിയിച്ചു.

അതേസമയം ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 45000 കവിഞ്ഞു. 1654 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 45814 പേര്‍ക്കാണ് ചെന്നൈയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.തമിഴ്‌നാട്ടില്‍ 37763 പേര്‍ ഇന്ന് രോഗമുക്തരായി. 32,079 പരിശോധനകളാണ് തമിഴ്‌നാട്ടില്‍ ബുധനാഴ്ച നടന്നത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 9.76 ലക്ഷമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button