തിരുവനന്തപുരം: കേരളത്തിന് ഇത് അഭിമാന നിമിഷമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ ആദരത്തിന് അര്‍ഹരായിരിക്കുകയാണ് കേരളം. ലോക നേതാക്കളായ ന്യൂയോര്‍ക്ക് ഗവര്‍ണര്‍, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും.
ലോക പൊതുപ്രവര്‍ത്തക ദിനമായ ഇന്ന് ഇന്ത്യന്‍ സമയം ആറരയ്ക്കാണ് യു.എന്‍ സാമ്പത്തിക – സാമൂഹ്യകാര്യ വിഭാഗം സംഘടിപ്പിക്കുന്ന ചടങ്ങില്‍ കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ വളരെയധികം ചര്‍ച്ചയായിരുന്നു കേരളം കോവിഡിനെതിരെ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.
കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ആരോഗ്യമന്ത്രി കെ കെ ശൈലജയെയും പ്രശംസിച്ച് നിരവധി മാധ്യമങ്ങളാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ബിബിസി ചാനലില്‍ വേള്‍ഡ് ന്യൂസ് വിഭാഗത്തില്‍ ശൈലജ ടീച്ചര്‍ അതിഥിയായി എത്തുകയും കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. പല രാജ്യങ്ങളും കേരള മാതൃക കണ്ടു പഠിക്കാനും പറഞ്ഞിരുന്നു.
Post Your Comments