ജനീവ: വരുന്ന അഞ്ച് വര്‍ഷക്കാലം ചൂടേറിയ കാലമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. 2023 മുതല്‍ 2027 വരെയുള്ള വര്‍ഷങ്ങളിലാകും ആഗോള താപനില ഉയരുക. ഹരിതഗൃഹ വാതകങ്ങളും എല്‍നിനോയും സംയോജിക്കുന്നതാണ് താപനില ഉയരാന്‍ കാരണം. നേരത്തെ ആഗോള താപനം സംബന്ധിച്ച് പാരീസ് ഉടമ്പടിയില്‍ പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ ചൂട് വരും വര്‍ഷങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് യുഎന്നിന് കീഴിലുള്ള ലോക കാലാവസ്ഥ പഠന കേന്ദ്രം വ്യക്തമാക്കി. 1.5 ഡിഗ്രി സെല്‍ഷ്യസ് വരെ പ്രതിവര്‍ഷം ഉയരാനാണ് സാധ്യത.
2015-നും 2022-നും ഇടയിലായിരുന്നു ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചൂടേറിയ എട്ട് വര്‍ഷങ്ങള്‍. അതിനേക്കാളും ഉയര്‍ന്ന താപനിലയായിരിക്കും അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ അനുഭവപ്പെടുക. 2023 മുതല്‍ 2027 വരെയുള്ള കാലയളവ് മുഴുവനായോ അല്ലെങ്കില്‍ പ്രത്യേകിച്ച് ഏതെങ്കിലും ഒരു വര്‍ഷം മാത്രമായോ ആകും ചൂട് വര്‍ദ്ധിക്കുകയെന്ന് ഡബ്ല്യൂഎംഒ അറിയിച്ചു. 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കാന്‍ 66 ശതമാനം സാധ്യതയാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ആഗോള തലത്തില്‍ ഈ താപനില തുടരാന്‍ സാധ്യതയില്ലെന്നും ഡബ്ല്യുഎംഒ വ്യക്തമാക്കി.
Post Your Comments