Latest NewsNewsIndiaInternational

ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആകരുത്: യുഎന്നില്‍ കാനഡയ്ക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിൽ കാനഡയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആകരുതെന്ന് യുഎന്നില്‍ ഇന്ത്യ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ 78മത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് കാനഡയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശനം നടത്തിയത്. യുഎന്‍ രക്ഷാസമിതി വിപൂലികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ചില രാജ്യങ്ങള്‍ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു എന്നും ആഗോള തലത്തില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പര സഹകരണത്തിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ഓഫീസിലെത്തുന്നവര്‍ ദയയ്ക്കുവേണ്ടി വരുന്നവരാണെന്ന് ചിന്തിക്കരുത്: മുഖ്യമന്ത്രി

ജി 20 ല്‍ ആഫ്രിക്കന്‍ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കിയത് യുഎന്‍ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും എസ് ജയ്ശങ്കർ പറഞ്ഞു. ചേരിചേരാ നയത്തിന്റെ കാലത്തുനിന്ന് ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button