
ടെല്‍അവീവ്: വ്യാജ മനുഷ്യാവകാശം ഉന്നയിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎന്‍ അടക്കമുള്ള സംഘടനകള്‍ ഇസ്രായേലിന്റെ പ്രത്യാക്രമണത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ മറുപടി. പ്രതിരോധ മന്ത്രി യോവ് ഗാലന്റിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹുവിന്റെ വാക്കുകള്‍.
Read Also: ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന യഹ്യ സിന്‍വാറിനെ വധിക്കും: ഇസ്രായേല്‍
ഇസ്രായേലി സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോഴും അവര്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കുമ്പോഴും നിങ്ങള്‍ എവിടെയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എല്ലാ ലോകനേതാക്കളും ഈ ക്രൂരതയ്ക്ക് എതിരെ സംസാരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളോട് തനിക്ക് ഒന്നേ പറയാനുള്ളൂ, ഇതിനുള്ള ഏക മാര്‍ഗം ഹമാസിനെ അടിച്ചമര്‍ത്തുക എന്നതാണ്. അതിന് സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടത്. യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഇസ്രായലിനൊപ്പം ഉറച്ചു നില്‍ക്കണം. ഇസ്രായേല്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ബലാത്സംഗങ്ങളെയും മറ്റ് അതിക്രമങ്ങളെയും ഉയര്‍ത്തിക്കാണിക്കാന്‍ യുഎന്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
Post Your Comments