കൊച്ചി: ‘വാരിയംകുന്നന്‍’ സിനിമ ചരിത്രത്തോട് പൂർണമായും നീതി പുലർത്തണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ഇല്ലെങ്കില്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്ന് എം.ടി.രമേശ് പറഞ്ഞു. കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോള്‍ അണിയറ പ്രവർത്തകർ പൂര്‍ണമായും അതിനോട് നീതി പുലർത്തണം. ഇത് സിനിമ നിര്‍മിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും എം.ടി.രമേശ് പറഞ്ഞു.
ഇതിനിടെ, ആഷിക്–പൃഥ്വി ടീമിന് പുറമെ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് എന്ന സിനിമയുമായി മുന്നോട്ടെന്ന പ്രഖ്യാപനവുമായി പി.ടി.കുഞ്ഞുമുഹമ്മദും നാടകകൃത്ത് ഇബ്രാഹിം വേങ്ങരയും രംഗത്തെത്തി. മറ്റൊരു സിനിമ അലി അക്ബറും പ്രഖ്യാപിച്ചു.
ആഷിഖ് അബുവിന്റെ ‘വാരിയംകുന്നനും’ പി.ടി.കുഞ്ഞുമുഹമ്മദിന്റെ ‘ഷഹീദ് വാരിയംകുന്നനും ഇബ്രാഹിം വെങ്ങരയുടെ ‘ദ് ഗ്രേറ്റ് വാരിയംകുന്നത്തും’. ഇവയ്ക്കെല്ലാം മറുപടിയെന്ന പേരില്‍ അലി അക്ബറിന്റെ സിനിമയും. ഒരേ ആളുടെ പേരില്‍ ഒരേകാലത്ത് നാലു സിനിമകളെന്നത് ലോകത്തില്‍ തന്നെ അപൂര്‍വമാകും. മലബാര്‍ കലാപമെന്ന് ഒരു കൂട്ടരും മാപ്പിള ലഹളയെന്ന് മറ്റൊരു കൂട്ടരും വിശേഷിപ്പിക്കുന്ന, 1921ല്‍ ഏറനാട് പ്രദേശങ്ങളിലായി നടന്ന പോരാട്ടം ബ്രിട്ടീഷുകാര്‍ക്കെതിരെയും ജന്മികള്‍ക്കും എതിരെയായിരുന്നുവെന്ന് നിഷ്പക്ഷ ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.
ഇതാണ് ‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധംചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ചയാളെക്കുറിച്ച് സിനിമ വരുന്നുവെന്ന പൃഥ്വിരാജിന്റെ പോസ്റ്റിനു പിന്നാലെ ലഹള തുടങ്ങാന്‍ കാരണം. പൃഥ്വിരാജിനെ മാത്രമല്ല ആഷിഖ് അബുവും റീമ കല്ലിങ്കലും മല്ലിക സുകുമാരനും വരെ ഇരകളായി. പൃഥ്വിരാജിന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ മാത്രം പിന്തുണച്ചും എതിര്‍ത്തും പോരാട്ടം തുടരുകയാണ്. വിവാദങ്ങളോട് ഇപ്പോള്‍ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് അണിയറ പ്രവര്‍ത്തകര്‍.
Post Your Comments