COVID 19Latest NewsNewsOmanGulf

കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

മസ്‌ക്കറ്റ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ മരിച്ചു. ഗൾഫാർ പ്ലാന്റ്​ ഡിപ്പാർട്ട്​മെൻറിൽ സീനിയർ മാനേജറായി ജോലി ചെയ്​തിരുന്ന തൃശൂർ സ്വദേശി വലപ്പാട്​ മനയിൽ ചെറിയ പുരയിൽ അദീബ്​ (60) ആണ്​ തിങ്കളാഴ്​ച മരിച്ചത്​. രോഗ ലക്ഷണങ്ങളെ തുടർന്ന്​ കഴിഞ്ഞ ഒരാഴ്​ചയായി എൻഎംസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Also read : ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്, കൂടുതലും പ്രവാസികൾ : ആറു മരണം കൂടി

35 വർഷമായി ഒമാനിലുള്ള അദീബ് കഴിഞ്ഞ നവംബറിൽ വിരമിക്കാനിരിക്കുകയായിരുന്നു. ബംഗളൂരുവിനടുത്ത തുംകൂരിലാണ്​ കുടുംബ സമേതം സ്​ഥിര താമസമാക്കിയിരിക്കുന്നത്​. ഭാര്യയും മകനും മകളും ഓമനിലുണ്ട്. ഇതിൽ ഭാര്യയും മകളും കോവിഡ്​ ബാധിച്ച് ചികിത്സയിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button