ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ആയുധബലം വർധിപ്പിക്കുന്നു. സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു റഷ്യ രംഗത്തെത്തി. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ മിഗ് 29, എസ്യു 30 എംകെഐ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വരാനിരിക്കുന്ന ഇന്ത്യ-റഷ്യ-ചൈന ത്രിരാഷ്ട്ര ഉച്ചക്കോടിക്ക് പിന്നാലെയാണ് 30 ഓളം യുദ്ധവിമാനങ്ങള്‍ റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ഇന്ത്യന്‍ വ്യോമസേന പദ്ധതിയിട്ടെന്ന വാർത്തകൾ പുറത്തു വരുന്നത്.
വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൈനിക സഹകരണത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായി സു -30 എംകെഐ പദ്ധതി മാറിയിട്ടുണ്ട്, കൂടാതെ സു -30 എംകെ മോഡല്‍ വിമാനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് വില്‍ക്കുന്നതിനും സംഭാവന നല്‍കിയിട്ടുണ്ട്. മാത്രമല്ല, സു -30 എസ്‌എം യുദ്ധവിമാനത്തിന്റെ വികസനത്തെ ഈ പ്രോഗ്രാം നേരിട്ട് സ്വാധീനിച്ചിട്ടുണ്ട്. ഇത് നിലവില്‍ റഷ്യന്‍ വ്യോമസേനയ്ക്ക് കൈമാറുകയും ആയുധ വിപണിയില്‍ സു -30 എസ്‌എംഇ ആയി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.നേരത്തെ കാര്‍ഗില്‍ യുദ്ധവീരനായി അറിയപ്പെട്ട മിഗ് വിമാനം ഇന്ത്യന്‍ വ്യോമസേന ഉപേക്ഷിച്ചത്.
20 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചപ്പോള്‍ അതില്‍ മിഗ് 27ന്റെ പങ്ക് ചെറുതായിരുന്നില്ല. അന്നത്തെ സാഹചര്യത്തില്‍ മിഗ് 27 ഇല്ലാത്തൊരു യുദ്ധത്തെക്കുറിച്ച് ഇന്ത്യന്‍ സൈന്യത്തിന് ചിന്തിക്കാനാകുമായിരുന്നില്ല. ടൈഗര്‍ഹില്ലും, ബാതാലിക്കിലെ ജുബാര്‍ കുന്നുകളും പിടിച്ചെടുത്ത് ഓപ്പറേഷന്‍ വിജയ് വിജയമാക്കിയശേഷം മിഗ് 27 തിരികെ ലാന്റ് ചെയ്തത് ഇന്ത്യയുടെ ഹൃദയത്തിലേക്കും ഇന്ത്യക്കാരന്റെ അഭിമാനത്തിലേക്കുമായിരുന്നു.
ശക്തിയേറിയ ആര്‍ 29 എന്‍ജിനും മാക്ക് വണ്‍ (Mach) വരെ വേഗതയ്യാര്‍ജിക്കാനുള്ള കഴിവുമാണ് മിഗിന്റെ പ്രധാനപ്പെട്ട പ്രത്യേകത. മണിക്കൂറില്‍ 1350 കിലോമീറ്റര്‍ വേഗതയില്‍ പറന്നിരുന്ന മിഗ് ലേസര്‍ ബോംബറുകള്‍, ക്രൂയിസ് മിസൈല്‍ എന്നിവ വഹിച്ചിരുന്നു.മിഗ് 27 ഇപ്പോഴും കൈവശ്യമുള്ള ഏകരാജ്യമാണ് ഇന്ത്യ. 80 -90 കളില്‍ ശത്രുരാജ്യങ്ങളുടെ പേടിസ്വപ്നമായിരുന്നു ഇന്ത്യയുടെ മിഗ് 27. കാലപ്പഴക്കം മൂലം തുടര്‍ച്ചയായുണ്ടായ അപകടങ്ങളാണ് മിഗ് 27 നെ ഡി കമ്മീഷന്‍ ചെയ്യാന്‍ സേനയെ പ്രേരിപ്പിച്ചത്. ഈ വര്‍ഷം തന്നെ മിഗ് വീമാനങ്ങള്‍ക്ക് രണ്ട് തവണ അപകടം സംഭവിച്ചിരുന്നു.
മിഗ് 27ന് ശേഷം ഇന്ത്യന്‍ വ്യോമസേനക്ക് കരുത്തു പകരുന്ന വിമാനമാണ് മിഗ് 29. ഇത് അപ്‌ഗ്രേഡ് ചെയ്തു രംഗത്തെത്തുകയാണ് ചെയ്യുക. അതേസമയം ഇന്ത്യയുമായുള്ള ചൈനയുടെ അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവു വരുമെന്ന പ്രതീക്ഷയുമുണ്ട്. ഇന്ത്യ-റഷ്യ-ചൈന ഉച്ചകോടി യില്‍ ചൈനയുമായുള്ള സംഘര്‍ഷം ഒഴിവാക്കാനുള്ള സാധ്യത ഉരുത്തിരിയുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. റഷ്യയിലെ സോച്ചിയില്‍ വച്ചാണ് മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഉച്ചക്കോടി നടക്കുന്നത്.
Post Your Comments