ന്യൂഡൽഹി: ഗൽവാനിൽ ഇന്ത്യൻ സൈനികർക്കെതിരെ ചൈന നടത്തിയത് ക്രൂരമായ ആക്രമണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വീരമൃത്യു വരിച്ചവരിൽ 17 പേരുടെ മുഖത്തുൾപ്പെടെ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ചിലരുടെ കഴുത്തിൽ കത്തി കൊണ്ടുള്ള മുറിവുണ്ട്. മൂന്ന് സൈനികരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിൽ വികൃതമാക്കി. ആണിതറച്ച ഇരുമ്പു ദണ്ഡും ബേസ്ബോൾ ബാറ്റും കൊണ്ടുള്ള ആക്രമണം മൂലമാണ് പരിക്കേറ്റിരിക്കുന്നത്.
Read also: ഗാൽവൻ താഴ്വര ഞങ്ങളുടേത്: ധാരണ തെറ്റിച്ചത് ഇന്ത്യയെന്ന് ചൈന
വീരമൃത്യു വരിച്ച കേണൽ ബി. സന്തോഷ് ബാബുവിന്റെയും മറ്റു രണ്ടു പേരുടെയും മുഖത്ത് പരുക്കുകളില്ലെങ്കിലും തലയ്ക്ക് പിറകിൽ ഭാരമുള്ള ഇരുമ്പ് ദണ്ഡുകൊണ്ട് അടിയേറ്റതിന്റെ ക്ഷതമുണ്ട്. അതേസമയം 16 പേരുടെ മൃതദേഹം ഗൽവാൻ നദിയിൽ നിന്നാണ് ലഭിച്ചത്. ക്രൂരമായി ആക്രമിച്ച ശേഷം ഇവരെ നദിയിലേക്ക് തള്ളിയിട്ടെന്നാണ് കരുതുന്നത്.
Post Your Comments