ഗാൽവൻ താഴ്വര പൂർണമായി തങ്ങളുടേതാണെന്ന് ചൈന. വിട്ടുവീഴ്ച ഇല്ലെന്നും ധാരണ തെറ്റിച്ചത് ഇന്ത്യയാണെന്നും ചൈന ആരോപിച്ചു. ഗാൽവൻ നദി കടന്ന് പട്രോളിംഗ് നടത്തില്ലെന്ന് ജൂൺ ആറിന് ഇന്ത്യ ഉറപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷിയോഗം നടത്തിയതിന് പിന്നാലെയാണ് അവകാശവാദവുമായി ചൈന രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയാണ് പ്രകോപനം നടത്തിയതെന്നും ചെറുത്ത് നിൽക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നും ചൈന വ്യക്തമാക്കി.
അതേസമയം അതിർത്തിയിൽ ഇരു രാജ്യങ്ങളും സൈനിക സന്നാഹം ശക്തമാക്കി. അതിർത്തിയായ ദെപ്സാങിൽ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു. സംഘർഷം നിലനിൽക്കുന്ന ഹോട് സ്പ്രിങ്സിലെ പട്രോൾ പോയിന്റുകളായ 15, 17 എന്നിവയ്ക്കു സമീപവും ചൈന സന്നാഹം വർധിപ്പിക്കുകയാണ്. ഇതിനിടെ അതിർത്തി സംഘർഷം സമാനമായി പരിഹരിക്കാൻ ശ്രമിക്കുന്നതായി കരസേന മേധാവി അറിയിച്ചിട്ടുണ്ട്.
Post Your Comments