കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച കര്‍ഫ്യൂ, ക്വാറന്റൈന്‍ നിയമ ലംഘനം നടത്തിയ 12പേർക്കെതിരെ കുവൈറ്റിൽ കർശന നടപടി. ആറ് സ്വദേശികള്‍ക്കും ആറ് വിദേശികള്‍ക്കുമെതിരെയാണ് നടപടിയെടുത്തതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് പേര്‍ ഹോം ക്വാറന്റീന്‍ നിയമവും, മറ്റുള്ളവര്‍ കര്‍ഫ്യൂകും ലംഘിച്ചവരാണ്. ഹവല്ലിയില്‍ നിന്ന് ഒരാളും ജഹ്റയില്‍ നിന്ന് അഞ്ച് പേരും അഹ്മദിയില്‍ നിന്ന് നാല് പേരുമാണ് ഇങ്ങനെ പിടിയിലായത്. കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
Also read ; ആശുപത്രിയുടെ തണുത്ത ഐസിയുവില്‍ നിന്ന് ഒരു ഇടവേള ; രാജ്യത്ത് കോവിഡ് രോഗികള്‍ക്കായി ഒരു ‘ആശ്രമം’
അതേസമയം കുവൈറ്റിൽ കോവിഡ് വിമുക്തരുടെ എണ്ണം, 30000കടന്നു. 536പേർ കൂടി ശനിയാഴ്ച് സുഖം പ്രാപിച്ചപ്പോൾ രോഗ വിമുക്തരുടെ എണ്ണം 30726ആയി ഉയർന്നു. 224പേരിൽ നടത്തിയ പരിശോധനയിൽ 467പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഇതിൽ 268 പേർ കുവൈറ്റികളും,199പേർ വിദേശികളുമാണ്. 6പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 319ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 39145ഉം ആയി. നിലവിൽ 8100പേർ മാത്രമാണ് ചികിത്സയിലുള്ളത്. 180പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments