Latest NewsNewsIndia

വിട്ടുവീഴ്ചയ്ക്ക് തയാറായില്ല : ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്ന് സൈന്യത്തിന് കേന്ദ്രനിര്‍ദേശം : അതിര്‍ത്തിയില്‍ കൂടുതല്‍ സേനാവിന്യാസം

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച മേജര്‍ ജനറല്‍തല ചര്‍ച്ചയിലും തീരുമാനമായില്ല. ആറു മണിക്കൂറിലേറേ നീണ്ട ഇന്നത്തെ ചര്‍ച്ചയും അവസാനിച്ചു. ബുധനാഴ്ച, രാത്രി വൈകി നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. വിട്ടുവീഴ്ചയ്ക്ക് ഇരുരാജ്യങ്ങളും തയാറായില്ല. ഇതോടെ നിയന്ത്രണരേഖയോട് ചേര്‍ന്ന് ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള സ്ഥലങ്ങളില്‍ യുദ്ധസമാനമായ തയാറെടുപ്പുകള്‍ നടത്താന്‍ കേന്ദ്ര സൈന്യത്തോട് നിര്‍ദേശിച്ചതായാണ് വിവരം. ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്ന് സൈന്യത്തിന് നിര്‍ദേശമുണ്ട്. കിഴക്കന്‍ ലഡാക്കിലെ മുന്‍നിര സൈനിക പോസ്റ്റുകളില്‍ 15,000ത്തിലധികം ഇന്ത്യന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Read Also : ഇന്ത്യയില്‍ നിന്ന് സജീവമായി ഡാറ്റ ചോര്‍ത്തുന്നത് 52 ചൈനീസ് ആപ്പുകള്‍ : വിവരങ്ങള്‍ പുറത്തുവിട്ട് ഇന്റലിജെന്‍സ് : ഇപ്പോള്‍ പ്രധാനമായും ഉപയോഗിയ്ക്കുന്ന സൂം ആപ്പിനെ വിലക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

ഇന്ത്യന്‍ സേന പിന്മാറില്ലെന്നും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു. പ്രകോപനപരമായ ആക്രമണങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറി അനാവശ്യമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു അവരെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ പ്രദേശം സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍ ചൈനയ്ക്ക് വലിയ നഷ്ടങ്ങളായിരിക്കും ഉണ്ടാകുകയെന്നും അവര്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സൈന്യം നിലപാട് കൂടുതല്‍ ശകതമാക്കിയത്.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, യുദ്ധസമാന സാഹചര്യം മുന്നില്‍ക്കണ്ട് ആയുധങ്ങള്‍ സംഭരിക്കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കി. ഏതൊക്കെ ആയുധങ്ങളാണ് അടിയന്തരമായി വാങ്ങേണ്ടതെന്ന കാര്യത്തില്‍ 3 സേനാ മേധാവികളുമായി ചര്‍ച്ച നടത്താനും സംഭരണ നടപടികള്‍ ഏകോപിക്കാനും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ചുമതലപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തില്‍ ആയുധസംഭരണത്തിനു നേരത്തേ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button