തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനക്കമ്പനി മാനേജ്മെന്റ് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് തനിക്കെതിരെ ചെയ്തതെന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ജയരാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തെറ്റുപറ്റി എന്ന് വിമാനക്കമ്പനിക്ക് പറയാം എന്നും അവർ തെറ്റു തിരുത്തിയാൽ തീരുമാനത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് അപ്പോൾ ആലോചിക്കുമെന്നും ജയരാജൻ പറഞ്ഞു.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയുമായി മൂന്നുപേർ ചാടി അടുത്തത് കണ്ട് തനിക്ക് നോക്കി നിൽക്കാനാകില്ലെന്നും പ്രതിരോധത്തിലൂടെ വിമാനക്കമ്പനിയുടെ അഭിമാനം ഉയർത്തുകയാണ് താൻ ചെയ്തതെന്നും ഇപി ജയരാജൻ പറഞ്ഞു.
‘മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചാൽ കമ്പനിയുടെ അവസ്ഥ എന്താകുമായിരുന്നു? വിമാനത്തിൽ അക്രമം കാണിച്ചവർക്ക് രണ്ടാഴ്ചയും തനിക്കു മൂന്നാഴ്ചയുമാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. അക്രമികളെക്കാൾ വലിയ തെറ്റ് താൻ ചെയ്തെന്നാണ് അതിനർത്ഥം. നിങ്ങളുടെ വിമാനത്തിൽ കയറുന്നില്ലെന്ന് അപ്പോഴാണ് പറഞ്ഞത്. ഒരു വർഷമായി ഇൻഡിഗോ വിമാനത്തിൽ കയറുന്നില്ല. മാപ്പു പറയുന്നത് ഫ്യൂഡല്‍ രീതിയാണ്. എന്നാൽ, തെറ്റുപറ്റി എന്ന് വിമാനക്കമ്പനിക്ക് പറയാം. അവർ തെറ്റു തിരുത്തിയാൽ തീരുമാനത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് അപ്പോൾ ആലോചിക്കും.’ ഇപി ജയരാജൻ വ്യക്തമാക്കി.
Post Your Comments