ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മദ്രസകളില്‍ സംസ്‌കൃതം പഠിപ്പിക്കാനുള്ള തീരുമാനവുമായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാദാബ് ഷംസ്. ഉത്തരാഖണ്ഡിലെ 117 മദ്രസകളിലാണ് മറ്റു വിഷയങ്ങള്‍ക്കൊപ്പം സംസ്‌കൃതവും പഠിപ്പിക്കാന്‍ വഖഫ് ബോര്‍ഡിന്റെ തീരുമാനം. മദ്രസകളില്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയും ഉള്‍പ്പെടുത്തുമെന്നും ഷാദാബ് പറഞ്ഞു.
സംസ്‌കൃതത്തില്‍ ഗവേഷണം നടത്തുന്ന റസിയ സുല്‍ത്താന എന്ന മുസ്ലീം വിദ്യാര്‍ത്ഥിനിയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സംസ്‌കൃത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചത്. ‘റസിയ സുല്‍ത്താന സംസ്‌കൃതത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിനിയാണ്. റസിയ സുല്‍ത്താന ഖുര്‍ആന്‍ സംസ്‌കൃതത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. വിദ്യാര്‍ത്ഥിനിയെ വഖഫ് ബോര്‍ഡിന്റെ വിദ്യാഭ്യാസ സമിതി അംഗമാക്കാന്‍ ആലോചിക്കുന്നു,’ ഷാദാബ് ഷംസ് വ്യക്തമാക്കി.
മുഴുവൻ സമയവും പൊലീസ് കാവല്‍: കെഎപി ക്യാമ്പിൽ വീണ്ടും ചന്ദന മോഷണം
‘മദ്രസകളില്‍ മാറ്റങ്ങളുണ്ടാകണമെന്ന അഭിപ്രായമുള്ളവരാണ് മുസ്ലിം സമുദായം. മാറ്റങ്ങളോടെല്ലാം മുസ്ലീം ജനവിഭാഗം സന്തോഷത്തോടെയാണ് പ്രതികരിക്കുന്നത്. ദേവഭൂമിയായ ഉത്തരാഖണ്ഡിലല്ലെങ്കില്‍ പിന്നെ എവിടെയാണ് സംസ്‌കൃതം പഠിപ്പിക്കുക,’ ഷാദാബ് ചോദിച്ചു.
Post Your Comments