ന്യൂ ഡൽഹി: ഇറക്കുമതിയെ ആശ്രയിക്കുന്ന രീതി മാറ്റണമെന്നും രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുമെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളെ അവസരമാക്കും. കൽക്കരി ഖനികളുടെ ലേലത്തിന് തുടക്കമിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാവുകയാണ് ലക്ഷ്യം. പ്രാദേശിക ഉത്പന്നങ്ങളും വിപണിയും പ്രോത്സാഹിപ്പിക്കും.യുവാക്കൾക്ക് ലക്ഷകണക്കിന് തൊഴിൽ അവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ രണ്ടാമത്തെ കൽക്കരി ശക്തിയാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. കൽക്കരിഖനി ലേലം നടപടികൾ സുതാര്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ഇന്ത്യ-ചൈന സംഘർഷം; ചൈനീസ് മൊബൈൽ കമ്പനിയായ ‘ഓപ്പോ’ ഓൺലൈൻ ഫോൺ ലോഞ്ച് ഉപേക്ഷിച്ചു
അതേസമയം, ഇന്ത്യ ചൈന സംഘർഷ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ടിക്ക് ടോക്കും സൂമും ഉള്‍പ്പെടെ 52 ചൈനീസ് ആപ്പുകള്‍ നിരോധിക്കാൻ ഒരുങ്ങുകയാണ് രാജ്യം. നിരോധിയ്ക്കാന്‍ തീരുമാനിച്ച ആപ്പുകളുടെ പട്ടിക ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്രത്തിന് കൈമാറി. ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും ഇന്ത്യക്ക് പുറത്ത് വന്‍ തോതില്‍ വിവര കൈമാറ്റം നടത്തുന്നുണ്ടെന്നുള്ള ആരോപണത്തെ തുടര്‍ന്നാണ് നടപടി.
Post Your Comments