ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ചൈനീസ് മൊബൈൽ കമ്പനിയായ ‘ഓപ്പോ’ അടുത്തു തന്നെ നടത്താനിരുന്ന ഓൺലൈൻ ഫോൺ ലോഞ്ച് ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വൻകിട ചൈനീസ് നിക്ഷേപകർക്ക് ഇത് കനത്ത തിരിച്ചടിയാണ്.
എന്നാൽ പരിപാടി റദ്ദാക്കിയെന്ന് ഓപ്പോ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്ന് റോയിട്ടേഴ്‌സ് പറയുന്നു. ഇന്ത്യയിൽ ഒരു ഫോൺ അസംബ്ലി പ്ലാന്റ് ഉണ്ടായിരുന്ന ഓപ്പോ, പുതിയ ഫൈൻഡ് എക്സ് 2 സ്മാർട്ട്‌ഫോൺ ലോഞ്ച് ബുധനാഴ്ച നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു, എന്നാൽ വൈകുന്നേരം 4 മണിക്ക് യൂട്യൂബ് ലിങ്ക് വഴി ചടങ്ങ് നടത്തിയില്ല.
അതേസമയം, ടിക്ക് ടോക്കും സൂമും ഉള്‍പ്പെടെ 52 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിക്കാൻ ഒരുങ്ങുകയാണ്. നിരോധിയ്ക്കാന്‍ തീരുമാനിച്ച ആപ്പുകളുടെ പട്ടിക ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്രത്തിന് കൈമാറി. ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും ഇന്ത്യക്ക് പുറത്ത് വന്‍ തോതില്‍ വിവര കൈമാറ്റം നടത്തുന്നുണ്ടെന്നുള്ള ആരോപണത്തെ തുടര്‍ന്നാണ് നടപടി.
വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായ സൂം, ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക്, യുസി ബ്രൗസര്‍, എക്സെന്‍ഡര്‍, ഷെയര്‍ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ക്കാണ് നിരോധനം. ഈ ആപ്പുകള്‍ ദേശസുരക്ഷക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റ് പിന്തുണയറിയിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ ജൂണ്‍15ന് രാത്രിയാണ് ചൈന രഹസ്യനീക്കം നടത്തി അതിര്‍ത്തി കയ്യേറാന്‍ തുടങ്ങിയത്. ആക്രമണത്തിൽ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ചു. പിറ്റേന്ന് ഇരുസൈനിക വിഭാഗങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്താനിരിക്കെ ഉണ്ടായ നീക്കം ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന് ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.
Post Your Comments