തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്‍ അടയ്ക്കാത്തവരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം . കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബില്ല് അടച്ചില്ല എന്ന കാരണത്താല്‍ ആരുടെയും വൈദ്യുതി വിച്ഛേദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.. നിലവില്‍ വൈദ്യുതി നിരക്കില്‍ വ്യത്യാസം വരുത്തിയിട്ടില്ല. എങ്കിലും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read Also : എല്ലാ മാസവും മീറ്റര്‍ റീഡിംഗ് നടത്തി വൈദ്യുതി ബില്‍ നല്‍കണമെന്ന ആവശ്യത്തിൽ നിലപാട് വ്യക്തമാക്കി കെഎസ്ഇബി
നാല് മാസത്തെ തുകയാണ് പലര്‍ക്കും ലഭിച്ചത്. ഇതോടെയാണ് പരാതി ഉയര്‍ന്നത്. വൈദ്യുതി ബില്ല് ഒന്നിച്ച് അടയ്ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തവണകളായി അടയ്ക്കാം. സൗജന്യങ്ങള്‍ക്ക് അര്‍ഹതയുള്ളവര്‍ക്കും ഉയര്‍ന്ന ബില്‍ വന്നത് പ്രയാസം സൃഷ്ടിച്ചു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് സര്‍ക്കാര്‍ കെഎസ്ഇബിക്ക് ഇവ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments