ന്യൂഡൽഹി : കേന്ദ്ര മന്ത്രി വി മുരളീധരന്റെ ‘കൊവിഡിയേറ്റ്’ പരാമര്‍ശത്തിനെതിരെ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. മുഖ്യമന്ത്രി പിണറായി വിജയനെ ‘കൊവിഡിയേറ്റ്’ എന്ന് വിളിച്ചത് ഞെട്ടിക്കുന്നു എന്നും ചിദംബരം ട്വീറ്റ് ചെയ്തു. ഇത്തരം പദപ്രയോഗം നടത്തിയ വി മുരളീധരനെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വത്തില്‍ ആരുമില്ലെയെന്നും അദ്ദേഹം ചോദിച്ചു.
Read Also : കൂച്ച് ബിഹാറിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഉയർത്തി റാലി നടത്തണമെന്ന് മമത; ചുട്ടമറുപടി നൽകി പ്രധാനമന്ത്രി
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ ‘കൊവിഡിയേറ്റ്’ എന്ന് വി മുരളീധരന്‍ ആക്ഷേപിച്ചത്. കോവിഡ് ചട്ടലംഘനത്തിന് മുഖ്യമന്ത്രിക്ക് എതിരെ കേസ് എടുക്കണമെന്ന് മന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യമന്ത്രി കെ കെ ശെെലജ മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത് ആംബുലന്‍സില്ല. രോഗമുക്തനായി ആശുപത്രി വിടുമ്പോഴും മുഖ്യമന്ത്രി പ്രോട്ടോകോള്‍ പാലിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Post Your Comments