UAELatest NewsNewsGulf

കോവിഡ് : യുഎഇയിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

ദുബായ് : യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ദുബായിൽ ടാക്സിഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കല്ല്യാശ്ശേരി ഇരിണാവ് പടിഞ്ഞാറേപുരയിൽ ലത്തീഫ് (42) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. ഭാര്യ : ജസീല അഴീക്കോട് സ്വദേശിനി, മക്കൾ : ലബീബ് ,സഹൽ

വ്യാഴാഴ്ച 388 പുതിയ കേസുകളാണ് യു.എ.ഇ റിപ്പോര്‍ട്ട് ചെയ്തത്. , 704 പേര്‍ക്ക് രോഗം ഭേദമായതായും, മൂന്ന് പേർ കൂടി മരിച്ചതായും  യു.എ.ഇ ആരോഗ്യ – പ്രതിരോധ മന്ത്രലായം അറിയിച്ചു. റെക്കോർഡ് സമയത്ത് മൂന്ന് ദശലക്ഷം കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയ യു.എ.ഇ ഇപ്പോൾ ആളോഹരി പരിശോധനയിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ്.   ശരാശരി ദൈനംദിന പരിശോധനകൾ 25,000 ൽ നിന്ന് 40,000 ആയി വര്‍ദ്ധിപ്പിച്ചത്തിനൊപ്പം പരമാവധി പൗരന്മാരെയും താമസക്കാരെയും പരിശോധിക്കാൻ രാജ്യം തീരുമാനിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button