മനാമ : കൊറോണവൈറസ് വിതച്ച ദുരിതം പേറുന്ന ഗൾഫ് പ്രവാസികളുടെ മുഖത്തെ കനത്ത പ്രഹരമാണ് കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ല എന്ന സാക്ഷ്യപത്രവുമായി മാത്രമേ കേരളത്തിലേക്ക് ഇനി വരാൻ പാടുള്ളു എന്ന പിണറായി സർക്കാരിന്റെ ഉത്തരവ്. അങ്ങേയറ്റം ദുരിതം അനുഭവിക്കുന്നവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുക എന്ന ദൗത്യവുമായി അഹോരാത്രം പണിപ്പെട്ട് പ്രവർത്തിക്കുന്ന സംസ്കൃതി ബഹ്‌റൈൻ ഉൾപ്പെടെയുള്ള നിരവധി സന്നദ്ധ സംഘടനകളാണ് രംഗത്തുള്ളത്. അവരവരുടെ കഴിവുകൾക്കും അപ്പുറം പ്രയത്‌നിച്ച് പറക്കാൻ സജ്ജമായ ചാർട്ടേർഡ് ഫ്ലൈറ്റുകൾക്കാണ് ഈ തീരുമാനത്തിലൂടെ കൂച്ചുവിലങ്ങിട്ടിരിക്കുന്നത് എന്നത് വളരെ വേദനാജനകമാണ്. കേന്ദ്ര സർക്കാർ എല്ലാ സഹായസഹകരണങ്ങളും നൽകി പ്രവാസികളിടെ ക്ഷേമത്തിനായി പ്രവർത്തിക്കുമ്പോൾ തികച്ചും പ്രതിഷേതാത്മ്ക നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെ ആണെന്നിരിക്കെയാണ് ഇവിടെയുള്ള ചില സംഘടനകൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മറച്ചുവെച്ച് എല്ലാം കേന്ദ്രസർക്കാരിന്റെ കുറ്റമാണെന്ന് വിലപിക്കുന്നത്. എന്തൊരു വിരോധാഭാസമാണിത്.
കേരള സർക്കാരിന്റെതാണ് ഈ തീരുമാനം, ഇത് എന്തടിസ്ഥാനത്തിൽ ആണ് എന്ന് ബന്ധപ്പെട്ടവർ പറഞ്ഞെ മതിയാകു. വെറും പൊള്ള വാഗ്ദാനങ്ങൾ നൽകി കരുപ്പിടിപ്പിച്ച ഒന്നാം നമ്പർ പദവി പൊട്ടിത്തകരുമോ എന്നാണോ. അല്ലെങ്കിൽ തന്നെ എന്താണ് ഇനി തകരാണുള്ളത് എന്ന് രാഷ്ട്രീയ ചിന്തകൾ പടിക്കു പുറത്തു വെച്ച് മനസിലാക്കാൻ ശ്രമിക്കുക. ആദ്യമായി അറിയേണ്ടത്, 20 ജൂൺ മുതൽ ഇത് എന്തുകൊണ്ടാണ് പ്രാബല്യത്തിൽ ആക്കിയത് എന്നാണ്. ഒരുപാട് തയാറെടുപ്പുകൾ നടത്തി യാത്രയാകാൻ തയാറെടുത്തവരുടെ മാനസികനില എന്താകും. സജ്ജമായി നിന്ന ഫ്ലൈറ്റുകളുടെ കാര്യം, അഹോരാത്രം കഷ്ടപ്പെട്ടവരുടെ അവസ്ഥ ഇതൊന്നും പരിഗണിക്കാതെ പെട്ടന്നൊരുദിവസം ഇത്തരം പ്രഖ്യാപനങ്ങളിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്. കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഇവിടെവന്ന് ഞങ്ങളുടെ മുൻപിൽ പ്രകടിപ്പിച്ചിരുന്ന സ്നേഹ വായ്മൊഴികൾ എല്ലാം വെറും കാപട്യം ആയിരുന്നു എന്നല്ലേ.
Also read : കോവിഡ് : സൗദിയിൽ 4000ത്തിലധികം പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, മരണസംഖ്യയിലും വർദ്ധന, ആശങ്ക
ബഹ്‌റൈൻ ആരോഗ്യമന്ത്രലയം അനുവദിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിൽ ഒരു ദിവസം സ്വീകരിക്കുന്ന സാമ്പിളുകളുടെ എണ്ണം താരതമ്മ്യേന വളരെ കുറവാണ്. റിപ്പോർട്ട് 24 മുതൽ 72 മണിക്കൂർ വരെ എടുത്താണ് ഇതിനായി രൂപപ്പെടുത്തിയ മൊബൈൽ ആപ്പിൽ/ സൈറ്റിൽ പ്രസിദ്ധീകരിക്കുക. പേരോ, പാസ്പോർട്ട് ഡീടൈൽസോ ഒന്നും ഇല്ലാതെ CPR നമ്പർ അടിസ്ഥാനത്തിൽ പോസിറ്റീവോ, നെഗറ്റീവോ എന്ന് മാത്രമാണ് കാണാൻ കഴിയുക. സ്വകാര്യ ആശിപത്രികളിൽ ഈ ടെസ്റ്റ് നടത്തിയാൽ 8000 മുതൽ 10000 രൂപയാണ് ചിലവാക്കേണ്ടത്. കയ്യിൽ അൽപ്പസ്വൽപ്പം മാത്രം മിച്ചമുള്ള ഒരുവനിതെങ്ങനെ താങ്ങാനാകും. ഒരു ഫ്ലൈറ്റ് മിനിമം 150 പേരായി കൂട്ടിയാൽ തന്നെ ഈ ടെസ്റ്റ് മുഴുമിപ്പിക്കാൻ 5 ദിവസമാണെടുക്കുക. ഇത്രയും ദിവസം കാത്തിരുന്ന് യാത്രയിലെ അനിശ്ചിതത്വം എങ്ങനെയാണ് മറികടക്കാനാകുക.
ഇതെല്ലം കാണിക്കുന്നത് ഗൾഫ് പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്ന അവജ്ഞയാണ്. ഇത് ഒരുകാരണവശാലും അംഗീകരിക്കാൻ ആകുന്നതല്ല. ഗൾഫ് പ്രവാസികളോട് കാണിക്കുന്ന ഈ അവഗണന എത്രയും പെട്ടെന്ന് പിൻവലിച്ച് അവർക്ക് സുഗമമായി യാത്രചെയ്ത് നാട്ടിലെത്താൻ വേണ്ട എല്ലാ പിന്തുണയും, സഹായവും നൽകി, ആദരിച്ചില്ലെങ്കിലും നിന്ദിക്കാതെ അവരവരുടെ വീടുകളിൽ എത്താനുള്ള അവസരം ആണ് ഉണ്ടാക്കേണ്ടത് എന്ന് സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ സുരേഷ് ബാബു, ജനറൽ സെക്രട്ടറി ശ്രീ. പ്രവീൺ നായർ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Post Your Comments