അഗർത്തല : വനിത ക്രിക്കറ്റ് താരത്തെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ . ത്രിപുര അണ്ടര്‍-19 ടീം അംഗവും, ഉദയ്പൂര്‍ തായ്നാനി ഗ്രാമത്തില്‍ നിന്നുളള അയന്തി റിയാംഗിനെ(16)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി ത്രിപുര അണ്ടര്‍ 19 ടീം അംഗമായ അയന്തി. അണ്ടര്‍ 23 ടീമിന്റ ഭാഗമായി ത്രിപുരക്കായി ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
Also read : ഡല്‍ഹി ആരോഗ്യമന്ത്രിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഭാവിതാരത്തെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്ന് ത്രിപുര ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി തിമിര് ചന്ദ പറഞ്ഞു. അണ്ടര്‍ 16 തലം മുതല്‍ സംസ്ഥാന ടീമിന്റെ ഭാഗമായിരുന്നു അയന്തിയുടെ അപ്രതീക്ഷിത മരണം ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ സീസണ്‍വരെ മികച്ചപ്രകടനമാണ് പുറത്തെടുത്തിരുന്നത്. ലോക്ഡൗണ്‍ കാരണം എല്ലാം അടച്ചിട്ടതിനാല്‍ ഓണ്‍ലൈന്‍ കോച്ചിംഗ് ക്ലാസുകള്‍ മാത്രമാണ് നടന്നിരുന്നത്. അയന്തിക്ക് എന്തെങ്കിലും മാനസിക സമ്മര്‍ദ്ദമോ, കുടുംബ പ്രശ്നങ്ങളുള്ളതായി അറിവില്ലെന്നും ചന്ദ പറഞ്ഞു.
Post Your Comments