Latest NewsNewsIndia

കോവിഡ് വ്യാപനം : ഇനി വരുന്നത് അണ്‍ലോക്ക്-2 : മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപിച്ചതോടെ പലതരം അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇനിയും രാജ്യം ലോക്‌ഡൈണിലേയ്ക്ക് പോകുമെന്നാണ് അഭ്യൂഹം. എന്നാല്‍ പ്രചരിയ്ക്കുന്ന അഭ്യൂഹങ്ങളെ പ്രധാനമന്ത്രി തള്ളി. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. അണ്‍ലോക്ക് 2 അഥവാ രണ്ടാംഘട്ട തുറക്കലിന് തയ്യാറാകാന്‍ നരേന്ദ്രമോദി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.. വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

Read Also : കോവിഡ്-19 ; ഡൽഹി ആരോഗ്യമന്ത്രിയുടെ സമ്പർക്കപ്പട്ടികയിൽ അരവിന്ദ് കേജ്‌രിവാളും അമിത് ഷായും

അണ്‍ലോക്ക് 2വില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി. ഡല്‍ഹി, മുംബയ്, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ രണ്ടാംഘട്ട തുറക്കലിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. രാജ്യത്തെ ജനങ്ങളുടെ ദുരിതം എങ്ങന കുറയ്ക്കാനാവും എന്നതും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിമാരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.

മാസ്‌ക ധരിക്കുക, ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ ഉറപ്പാക്കിക്കൊണ്ട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുനല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. വൈറസ് വ്യാപനം എത്രത്തോളം തടയാന്‍ കഴിയുന്നുവോ അത്രത്തോളം ഇളവുകള്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button