Latest NewsNewsIndia

കോവിഡ്-19 ; ഡൽഹി ആരോഗ്യമന്ത്രിയുടെ സമ്പർക്കപ്പട്ടികയിൽ അരവിന്ദ് കേജ്‌രിവാളും അമിത് ഷായും

ന്യൂഡൽഹി : കോവിഡ് രോഗ ബാധ സ്ഥിരീകരിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ സമ്പർക്കപ്പട്ടികയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും.  കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡൽഹിയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ ഇവരുമായി സത്യേന്ദ്ര ജെയ്ൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

അമിത് ഷാ, കേജ്‌രിവാൾ, എന്നിവരെ കൂടാതെ ലഫ്. ഗവർണർ , ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ആരോഗ്യ സെക്രട്ടറി പ്രീതി സുദൻ, ദൽഹി ചീഫ് സെക്രട്ടറി വിജയ് കുമാർ ദേവ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിനൊപ്പം യോഗത്തിൽ പങ്കെടുത്തവരും
നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.

ശക്തമായ പനിയെയും ശ്വാസ തടസത്തെയും തുടർന്ന് രാജിവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അദ്ദേഹത്തെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ഇന്ന് ഫലം പോസിറ്റീവ് ആകുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button