Latest NewsKeralaNews

ഭക്ഷ്യ സംസ്‌ക്കരണവും വിതരണവും മേഖലയിലെ മിനിമം വേതനം പുതുക്കി

സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌ക്കരണവും വിതരണവും മേഖലയിലെ മിനിമം വേതനം പുതുക്കി. അടിസ്ഥാന വേതന നിരക്കില്‍ മാനേജര്‍ തസ്തികയ്ക്ക് 16790 രൂപയാണ് പുതുക്കിയ പ്രതിമാസ അടിസ്ഥാന വേതനം. മാര്‍ക്കറ്റിംഗ് കണ്ട്രോളര്‍, ചീഫ് അനലിസ്റ്റ്, അക്കൗണ്ട്‌സ് ഓഫീസര്‍ എന്നിവര്‍ക്ക് 15100 രൂപയും അസിസ്റ്റന്റ് മാനേജര്‍ , സൂപ്പര്‍വൈസര്‍, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍, പായ്ക്കിംഗ് സൂപ്പര്‍വൈസര്‍, പര്‍ച്ചെയ്‌സ് മാനേജര്‍, പര്‍ച്ചെയ്‌സ് ഓഫീസര്‍, സെയില്‍സ് മാനേജര്‍, സെയില്‍സ് ഓഫീസര്‍ എന്നീ തസ്തികകളില്‍ 13975 രൂപയുമാണ് പുതുക്കിയ പ്രതിമാസ അടിസ്ഥാന വേതനം.

ക്ലീനിംഗ് സൂപ്പര്‍വൈസര്‍, ഐസിംഗ് മാസ്റ്റര്‍, സ്വീറ്റ് മാസ്റ്റര്‍, അനലിസ്റ്റ് എന്നീ തസ്തികകള്‍ക്ക് 13330 രൂപയാണ് പുതുക്കിയ പ്രതിമാസ അടിസ്ഥാന വേതനം. പ്ലാന്റ് ഓപ്പറേറ്റര്‍, ഓവന്‍ ഓപ്പറേറ്റര്‍, മിക്‌സിംഗ് മെഷീന്‍ ഓപ്പറേറ്റര്‍, മെഷീന്‍ ഓപ്പറേറ്റര്‍, ബോയിലര്‍ ഓപ്പറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍ എന്നീ വിഭാഗക്കാര്‍ക്ക് 13130 രൂപയായാണ് പ്രതിമാസ അടിസ്ഥാന വേതനം പുതുക്കിയിട്ടുള്ളത്.

സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് റപ്രസന്റേറ്റീവ്, മെക്കാനിക്ക് , ഇലക്ട്രീഷ്യന്‍ കം മെക്കാനിക്ക്, പ്ലംബര്‍ എന്നിവര്‍ക്ക് 12930 രൂപയും അക്കൗണ്ടന്റ്, ക്ലാര്‍ക്ക് , സ്റ്റോര്‍ കീപ്പര്‍, ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫര്‍ , റിസപ്ഷനിസ്റ്റ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ്മാന്‍, വാന്‍ സെയില്‍സ്മാന്‍, ഡ്രൈവര്‍, സ്വീറ്റ് മേക്കര്‍ എന്നിവര്‍ക്ക് 12760 രൂപയാണ് പുതുക്കിയ പ്രതിമാസ അടിസ്ഥാന വേതനം.

ഐസിംഗ് അസിസ്റ്റന്റ്, പ്രൊഡക്ഷന്‍ വര്‍ക്കേഴ്‌സ്, പ്ലാന്റ് വര്‍ക്കേഴ്‌സ്, സെയില്‍സ് അസിസ്റ്റന്റ്‌സ്, ബോട്ടിലിംഗ് വര്‍ക്കര്‍, സോഡാ മേക്കര്‍ എന്നിവര്‍ക്ക് 12650 രൂപയും അറ്റന്‍ഡര്‍, പ്യൂണ്‍, വാച്ച്മാന്‍, സെക്യൂരിറ്റി ഗാര്‍ഡ്, പായ്ക്കര്‍മാര്‍, ലേബലിംഗ് തൊഴിലാളികള്‍, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവര്‍ക്ക് 12565 രൂപയും ക്ലീനര്‍, സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 12340 രൂപയുമായി പ്രതിമാസ അടിസ്ഥാന വേതനം പുതുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button