ന്യൂഡല്‍ഹി: ദേശീയ മിനിമം കൂലി 375 രൂപയായി നിശ്ചയിക്കാനുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് പ്രമുഖ തൊഴിലാളി യൂണിയനുകള്‍ തള്ളി. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ (ഐഎല്‍സി) ശുപാര്‍ശ പരിഗണിക്കാതെയുള്ള റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നാണു നിലപാട്.പ്രതിദിനം 600 രൂപയില്‍ കുറച്ചു മിനിമം കൂലി നിശ്ചയിക്കുന്നത് അപഹാസ്യമാണെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.
ഐഎല്‍സി ശുപാര്‍ശ അട്ടിമറിക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കാനാവില്ല. അദ്ദേഹം പറഞ്ഞു.’ഈസ് ഓഫ് ഡൂയിങ് ബിസിനസി’നു യോജിച്ച സാഹചര്യം സൃഷ്ടിക്കാനാണു വിദഗ്ധസമിതി ശ്രമിച്ചിരിക്കുന്നതെന്നു സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ കുറ്റപ്പെടുത്തി. ദേശീയ മിനിമം കൂലി പ്രതിമാസം 18,000 രൂപയാക്കണം. വില നിലവാരത്തിലുള്ള മാറ്റത്തിന് ആനുപാതികമായി അതു പരിഷ്കരിക്കണം – മന്ത്രി സന്തോഷ്കുമാര്‍ ഗാങ്‌വാറിനു നല്‍കിയ കത്തില്‍ അദ്ദേഹം പറഞ്ഞു.
Post Your Comments