Latest NewsIndia

രാജ്യമെങ്ങും കുറഞ്ഞ കൂലി മിനിമം 375 രൂപ ആക്കണമെന്ന് കേന്ദ്ര വിദഗ്ധസമിതി ശുപാർശ

കുറഞ്ഞ കൂലി 375 രൂപയാക്കി നിജപ്പെടുത്തുകയോ വ്യത്യസ്ത മേഖലകളില്‍ 342 മുതല്‍ 447 വരെ 5 സ്ലാബുകള്‍ നടപ്പാക്കുകയോ ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതിയുടെ നിര്‍ദേശം.

ന്യൂഡല്‍ഹി: രാജ്യമെങ്ങും കുറഞ്ഞ കൂലി ഇരട്ടിയാക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ. രാജ്യമാകെ കുറഞ്ഞ കൂലി 375 രൂപയാക്കി നിജപ്പെടുത്തുകയോ വ്യത്യസ്ത മേഖലകളില്‍ 342 മുതല്‍ 447 വരെ 5 സ്ലാബുകള്‍ നടപ്പാക്കുകയോ ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതിയുടെ നിര്‍ദേശം.

നിലവില്‍ 176 രൂപയാണ് ദേശീയ മിനിമം കൂലി. സമീകൃതാഹാരത്തിനു പുറമേ വസ്ത്രം, വിനോദം, യാത്ര, വീട്ടു വാടക, വിദ്യാഭ്യാസം, വൈദ്യസഹായം, പാദരക്ഷ തുടങ്ങിയവയും അവശ്യ ജീവിതഘടകങ്ങളായി പരിഗണിച്ചാണു കുറഞ്ഞ കൂലി നിശ്ചയിച്ചത്.

6 മാസം കൂടുമ്പോള്‍ പരിഷ്കരിക്കണമെന്നും ശുപാര്‍ശയുണ്ട്.കേരളം ഉള്‍പ്പെട്ട മൂന്നാം മേഖലയില്‍ 414 രൂപയാണു കൂലി. ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളും ഈ മേഖലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button