കൊച്ചി: നഴ്‌സുമാരുടെ വേതന വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് മാനേജുമെന്റുകള്‍. ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരുമെന്ന നിലപാടിലാണ് മാനേജുമെന്റുകള്‍. വേതന വര്‍ധനവ് നടപ്പാക്കേണ്ടി വന്നാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരും. ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരും, ഇത് സാധാരണക്കാരന് താങ്ങാനാവില്ല തുടങ്ങിയ ന്യായീകരണങ്ങളാണ് മാനേജുമെന്റുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
also read:നഴ്‌സുമാരുടെ സമരം ഒഴിവാക്കാന്‍ സർക്കാരിന്റെ തിരക്കിട്ട നീക്കം
ഈ മാസം തന്നെ വര്‍ധിപ്പിച്ച വേതനം നല്‍കണമെന്നാവശ്യപ്പെട്ട് യുഎന്‍എ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് നോട്ടീസ് നല്‍കും. ഇല്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം ചെയ്യുമെന്ന് യുഎന്‍എ അറിയിച്ചു. മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നും ആവശ്യം. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. മാനേജുമെന്റ് പ്രതിനിധികള്‍ മറ്റന്നാള്‍ എറണാകുളത്ത് യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും. വിജ്ഞാപനത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെപിഎച്ച്എ സംസ്ഥാന സെക്രട്ടറി ഹുസൈന്‍ കോയ തങ്ങള്‍ അറിയിച്ചു.
Post Your Comments