Latest NewsKeralaNewsIndia

മിനിമം വേതനം: തീരുമാനം വൈകിപ്പിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ

വിദ​ഗ്ധ സമിതിയെ നിയമിച്ചതായി ജൂൺ മൂന്നിനാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്

ഡൽഹി: രാജ്യത്ത് മിനിമം വേതനവുമായി ബന്ധപ്പെട്ട തീരുമാനം വൈകിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ. മിനിമം വേതനം നിശ്ചയിക്കാൻ വിദ​ഗ്ധ സമിതിക്ക് മൂന്ന് വർഷം കാലാവധി നൽകിയത് തീരുമാനം വൈകിപ്പിക്കാനാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ വിശദീകരണം.

വിദ​ഗ്ധ സമിതി പരമാവധി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. മിനിമം വേതനം നിശ്ചയിക്കാൻ വിദ​ഗ്ധ സമിതിയെ നിയമിച്ചതായി ജൂൺ മൂന്നിനാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. വിദ​ഗ്ധ സമിതിയുടെ അധ്യക്ഷൻ സാമ്പത്തിക വിദഗ്ദ്ധൻ അജിത് മിശ്രയാണ് .

മിനിമം വേതനം നിശ്ചയിച്ച ശേഷവും സമിതിയോട് പല കാര്യത്തിലും വിദഗ്ധാഭിപ്രായം തേടേണ്ടി വരുമെന്നത് കൊണ്ടാണ് കാലാവധി മൂന്ന് വർഷമാക്കിയതെന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button