Latest NewsIndiaNews

ദേശീയ മിനിമം വേതനമില്ലാതെ തൊഴില്‍ കോഡ് ചട്ടം കേന്ദ്രം പുറത്തിറക്കി

ന്യൂഡല്‍ഹി: ദേശീയ മിനിമം വേതനമില്ലാതെ തൊഴില്‍ കോഡ് ചട്ടം കേന്ദ്രം പുറത്തിറക്കി. പാര്‍ലമെന്റ് പാസാക്കിയ വേജ് കോഡ് നിയമത്തിന്റെ ഭാഗമായാണ് കരടുചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. ദേശീയതലത്തില്‍ മിനിമം വേതനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, സംസ്ഥാനതലത്തിലുള്ള മിനിമം വേതനത്തിന് സ്വാതന്ത്ര്യം നല്‍കിയിട്ടുള്ളതാണ് ചട്ടം. കരടുചട്ടം തൊഴിലാളിവിരുദ്ധനിലപാടാണെന്ന വിമര്‍ശനവുമായി ബി.ജെ.പി. അനുഭാവ സംഘടനയായ ബി.എം.എസ്. രംഗത്തെത്തി. രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതനം ദേശീയാടിസ്ഥാന വേതനത്തിനുതാഴെപ്പോവാന്‍ പാടില്ലെന്ന് ബി.എം.എസ്. ദേശീയ അധ്യക്ഷന്‍ സജി നാരായണന്‍ പ്രതികരിച്ചു.

Read Also : മിനിമം വേതനം; കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതി ശുപാര്‍ശ സമര്‍പ്പിച്ചു

ദേശീയ മിനിമം വേതനം വേണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഇപ്പോഴത്തെ കരടുചട്ടം തൊഴിലാളികളോടുള്ള അനീതിയാണ്. മിനിമംവേതനം പല സംസ്ഥാനങ്ങളിലും പലതാണ്. എഴുപതുവര്‍ഷത്തിനു ശേഷം മിനിമംവേതനത്തെക്കാള്‍ താഴെ പുതിയ അടിസ്ഥാന വേതനം നിര്‍ണയിക്കപ്പെടുന്നതിനു വഴിയൊരുക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരടുചട്ടമെന്നും ബി.എം.എസ്. വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button