
തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ അടിമുടി പരിഷ്‌ക്കാരങ്ങളോടെ ഒക്ടോബര്‍ അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. ഒക്ടോബര്‍ അവസാനം തിരഞ്ഞെടുപ്പ് നടത്തി നവംബര്‍ 12നു പുതിയ ഭരണ സമിതികള്‍ അധികാരത്തില്‍ വരുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ജോലികള്‍ പുരോഗമിക്കുന്നത്. കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുമ്പോള്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ദീര്‍ഘിപ്പിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു.
നിലവില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയുള്ള വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാക്കും. വോട്ടിടാന്‍ വരുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം.കോവിഡ് പടരുന്നതിനാല്‍ വലിയ യോഗങ്ങള്‍ക്കോ പ്രചാരണ പരിപാടികള്‍ക്കോ പകരം വെര്‍ച്വല്‍ ക്യാംപയിന്‍ സാധ്യതകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കേണ്ടി വരും. മീറ്റിങുകള്‍ വിഡിയോകോണ്‍ഫറന്‍സ് വഴിയാകും. കൂടാതെ വീടുകള്‍ കയറിയിറങ്ങി വോട്ടുപിടിക്കുന്നതിനും നിയന്ത്രണമുണ്ടാകും. വാട്‌സ്ആപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും വോട്ട് പിടിക്കണം.
35,000 ബൂത്തുകള്‍ വേണ്ടിവരുമെന്നാണ് കമ്മിഷന്റെ കണക്കുകൂട്ടല്‍. അന്തിമ വോട്ടര്‍പട്ടിക ഇന്ന് പുറത്തിറങ്ങുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. എല്ലാ ബൂത്തുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും.
Post Your Comments