Latest NewsKeralaNews

വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം : നീരജിന്റെ ആരോപണത്തിൽ പ്രതികരണവുമായി കമൽ

മലയാള സിനിമയിലും വിവേചനവും മേധാവിത്വവുമുണ്ടെന്ന് തുറന്നു പറയുന്ന നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ കമൽ. ഒരു മാധ്യമത്തോടാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Read also:അടിമുടി പരിഷ്‌ക്കാരങ്ങളോടെ തദ്ദേശ തിരഞ്ഞെടുപ്പ് തീരുമാനിച്ചു ; കോവിഡ് പശ്ചാത്തലത്തില്‍ പുത്തന്‍ നിബന്ധനകള്‍

ഞങ്ങള്‍ ഒന്നിച്ച്‌ സഹകരിച്ചിട്ടില്ലാത്തതിനാല്‍, അദ്ദേഹത്തിനു നേരിട്ട അനുഭവം എനിക്കറിയില്ല. മലയാളസിനിമയില്‍ പണ്ടൊക്കെ ഇത്തരം അനുഭവങ്ങള്‍ വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ സൗഹാര്‍ദ്ദപരമായാണ് മലയാളസിനിമ പോയികൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നീരജിന് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തികച്ചും നിര്‍ഭാഗ്യകരമാണ്, അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് കമൽ ചൂണ്ടിക്കാട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button