തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി.പി.എം നോമിനിയെ നിയമിക്കുന്നത് അംഗീകരിച്ച യോഗ്യതകള്‍ വിവാദത്തില്‍. സ്‌കൂള്‍ പി.ടി.എയില്‍ പ്രവര്‍ത്തിച്ചു, വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തിട്ടുണ്ട് തുടങ്ങിയ യോഗ്യതകളാണ് സി.പി.എം നോമിനിയും തലശേരിയില്‍ അഭിഭാഷകനുമായ കെ.വി മനോജ് കുമാറിനെ നിയമിക്കുന്നതിന് അംഗീകരിച്ചിരിക്കുന്നത്.
രണ്ട് ജില്ലാ ജഡ്ജിമാരെയും ചൈല്‍ഡ് ലൈനില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ഒരു ഡസനിലേറെ പ്രവര്‍ത്തകരേയും തഴഞ്ഞാണ് സി.പി.എം പ്രവര്‍ത്തകന് നിയമനം നല്‍കുന്നതെന്ന് ഒരു വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോക്‌സോ കേസുകളില്‍ ശ്രദ്ധേയ വിധിപ്രസ്താവം നടത്തിയിട്ടുള്ള കാസര്‍ഗോഡ് ജില്ലാ ജഡ്ജി എസ്.എച്ച് പഞ്ചാപകേശന്‍, തലശേരി ജില്ലാ ജഡ്ജി ടി. ഇന്ദിര എന്നിവര്‍ അഭിമുഖത്തില്‍ മനോജ്കുമാറിന് പിന്നിലായി.
മൂന്നു വര്‍ഷം ചീഫ് സെക്രട്ടറി റാങ്കില്‍ ശമ്പളം ലഭിക്കുന്ന അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള സുപ്രധാന പദവിയാണിത്.മേയ് മാസം 25,26 തീയതികളിലാണ് അഭിമുഖ പരീക്ഷ നല്‍കിയത്. വിജിലന്‍സ് പരിശോധനയും കൂടി പൂര്‍ത്തിയായാല്‍ നിയമനം നടക്കും. ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഉള്‍പ്പെട്ട ബോര്‍ഡ് ആണ് അഭിമുഖം നടത്തിയത്.
വാർത്തക്ക് കടപ്പാട് :മംഗളം
Post Your Comments