തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നു ബാലാവകാശ കമ്മീഷന്‍. സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.ഇത് സംബന്ധിച്ച പുതിയ ഉത്തരവ് ഇറക്കണമെന്നു വിദ്യാഭ്യാസ വകുപ്പിന് കമ്മീഷന്‍ കര്‍ശന നിർദേശം നൽകി. സ്കൂളുകള്‍ നിര്‍ദ്ദേശം പാലിക്കുന്നുണ്ടോ എന്ന് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.
2017ല്‍ തലശ്ശേരിയിലെ ഒരു സ്കൂളില്‍ സഹപാഠിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നു. മരിച്ച കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ ഈ വിഷയത്തിൽ ഇടപെട്ടത്.
പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ നിലവില്‍ ഫോണ്‍ ഉപയോഗത്തിനു വിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് സമയത്ത് അധ്യാപകരും ഫോണ്‍ ഉപയോഗിക്കരുതെന്നും ഡിപിഐയുടെ സര്‍ക്കുലറിൽവ്യക്തമാക്കുന്നു. എന്നാൽ ഇത് കൃത്യമായി പലയിടത്തും പാലിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
Post Your Comments