തിരുവനന്തപുരം: പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബാബറി ബാഡ്ജ് പതിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാറാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
Read Also : സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരിയുടെ വിവാഹം ഈ മാസം
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സ്‌കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞ് നിര്‍ത്തി ഐയാം ബാബറി ബാഡ്ജ് കുട്ടികളുടെ വസ്ത്രത്തില്‍ പതിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്‌നു നസീര്‍, കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് പരാതി നല്‍കിയിരുന്നു.
Post Your Comments