KeralaLatest NewsNews

പെരിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

എറണാകുളം : പെരിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് ബിരുദ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടപ്പടി മാർ ഏല്യാസ് കോളജിലെ ബി.ബി.എ വിദ്യാർത്ഥികളായ കോടനാട് ആലാട്ടുചിറ മീമ്പാറ പമ്പളമാലി നോബിയുടെ മകൻ വൈശാഖ് (20) കോതമംഗലം കുത്തുകുഴി കളരിയ്ക്കൽ മാത്യുവിൻ്റെ മകൻ ബേസിൽ (20) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ ബേസിലിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പെരിയാർ തീരത്ത് കൂട്ടുകാരുമൊത്ത് പന്തുകളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവർ. എന്നാൽ കളിക്കുന്നതിനിടെ വെളളത്തിൽ പോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും, നാട്ടുകാരും ചേർന്ന് വിദ്യാർത്ഥികൾക്കായി തെരച്ചിൽ നടത്തുകയായിരുന്നു. വൈകിട്ട് 7.30 ന് തെരച്ചിൽ അവസാനിപ്പിച്ചു. നാളെ വീണ്ടും തെരച്ചിൽ ആരംഭിക്കും. പെരിയാറിൽ വെള്ളംം കലങ്ങിയൊഴുകുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button