Latest NewsKeralaNews

കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയ സംഭവം താനറിഞ്ഞിട്ടില്ല… സെക്രട്ടറി ഞാന്‍ തന്നെ… തന്നെയും തന്റെ കളങ്കമില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തനവും ജനങ്ങള്‍ക്കറിയാം.. പ്രതികരണവുമായി സക്കീര്‍ ഹുസൈന്‍

കൊച്ചി: കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയ സംഭവം താനറിഞ്ഞിട്ടില്ല… സെക്രട്ടറി ഞാന്‍ തന്നെ… പ്രതികരണവുമായി സക്കീര്‍ ഹുസൈന്‍ . സെക്രട്ടറി സ്ഥാനത്തുനിന്നു തന്നെ നീക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ജില്ലാ കമ്മറ്റിയാണ് അറിയിക്കേണ്ടത്. ജില്ലാ സെക്രട്ടറി ഇക്കാര്യത്തില്‍ പ്രതികരിക്കും. ഇപ്പോള്‍ താന്‍ സംസാരിക്കുന്നത് ഏരിയ സെക്രട്ടറിയായിട്ടാണെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

Read Also : എസ്‌ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ : പാര്‍ട്ടിയുടെ അന്വേഷണം തൃപ്തികരം :അപമര്യാദയായി പെരുമാറിയത് ആരെന്ന് ഫോണിലൂടെ വ്യക്തം

തന്റെ പേരില്‍ ഒരു വീടോ വാഹനമോ ഇല്ല. ബിനാമി ഇടപാടുകളും ഇല്ല. വ്യക്തി എന്ന നിലയ്ക്കു താന്‍ സ്വത്ത് സന്പാദിച്ചെന്ന ആരോപണം പരിശോധിക്കാന്‍ പാര്‍ട്ടിക്കു സംവിധാനമുണ്ട്. അതു പാര്‍ട്ടി പരിശോധിക്കും. തന്റെ വ്യക്തിപരമായ ജീവിതത്തെ കുറിച്ചും കളങ്കമില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തനത്തെ കുറിച്ചും ജനങ്ങള്‍ക്ക് അറിയാം. പ്രളയത്തട്ടിപ്പില്‍ തനിക്കെതിരെ പരാതി നല്‍കിയത് വിവരാവകാശ ഗുണ്ടയാണ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തെറ്റുകണ്ടാല്‍ വെച്ചുപൊറുപ്പിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നടപടി എടുക്കട്ടെയെന്നും സക്കീര്‍ ഹുസൈന്‍ മാധ്യമങ്ങളോടു പറഞ്ഞു.

അനധികൃത സ്വത്തു സന്പാദനക്കേസില്‍ സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് ശിപാര്‍ശ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button